മേനകയ്ക്കും മക്കൾക്കും രാമച്ചത്തിന്റെ മാസ്ക് സമ്മാനിച്ച് പ്രിയ കൂട്ടുകാരി
Menaka and family get herbal facemasks as gift from dearest friend | ഒരുകാലത്ത് മലയാള സിനിമയുടെ നായികാ പദവി അലങ്കരിച്ച കൂട്ടുകാരികളാണവർ. ഇരുവരും മോഹൻലാലിൻറെ നായികയായി വെള്ളിത്തിരയിലെത്തിയിട്ടുണ്ട്
പ്രിയപ്പെട്ട കൂട്ടുകാരി സമ്മാനിച്ച രാമച്ചത്തിന്റെ ഔഷധഗുണമുള്ള ഫേസ്മാസ്ക് ധരിച്ച് മേനകയും മക്കളായ രേവതിയും കീർത്തിയും. കഴിഞ്ഞ ദിവസം കീർത്തിയാണ് ആ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ആ കൂട്ടുകാരിയും മലയാള സിനിമയുടെ പ്രിയ നായിക തന്നെയാണ്
2/ 6
1980 കാലഘട്ടത്തിലെ സിനിമാ മേഖലയിലെ സഹപ്രവർത്തകർ കൂടിയാണ് ഇവർ. മേനകയും പൂർണ്ണിമ ഭാഗ്യരാജും. ആ സൗഹൃദമാണ് ഈ മാസ്കുകൾക്കു പിന്നിലും
3/ 6
തുണികൊണ്ടുള്ള മാസ്കിലാണ് രാമച്ചത്തിന്റെ സുഖശീതളിമ ചേർത്തിരിക്കുന്നത്. ആ സുഗന്ധം വളരെ മികച്ചതാണെന്നും കീർത്തി കമന്റു ചെയ്യുന്നു
4/ 6
മൂത്തമകൾ രേവതിയുടെ പേരിലാണ് രേവതി കലാമന്ദിർ എന്ന നിർമ്മാണ കമ്പനി സുരേഷ്കുമാറും മേനകയും ചേർന്ന് നടത്തിവന്നത്. വിദേശ പഠനം പൂർത്തിയാക്കിയ രേവതി, സിനിമയിൽ അസിസ്റ്റന്റ് ഡയറക്‌ടറായി പ്രവർത്തിച്ചിട്ടുണ്ട്
5/ 6
അടുത്തിടെ അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം മക്കൾ രണ്ടുപേരും ചേർന്ന് ആഘോഷിച്ചിരുന്നു. ഓഗസ്റ്റ് മാസത്തിലായിരുന്നു ഇരുവരുടെയും മുപ്പത്തിമൂന്നാം വിവാഹ വാർഷികം
6/ 6
പെൻഗ്വിൻ ആണ് കീർത്തിയുടെ ഏറ്റവും പുതിയ റിലീസ് ചിത്രം. രജനികാന്ത് ചിത്രം അണ്ണാത്തെയിലും കീർത്തി വേഷമിടുന്നുണ്ട്