advertisement

'കാരായി രാജനുമായി ഞങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല, ബന്ധവുമില്ല' SDPI സംസ്ഥാന പ്രസിഡന്റ്

Last Updated:

ഫസൽ കൊല്ലപ്പെടുന്നത് 2006ൽ ആണ്. എസ്ഡിപിഐ രൂപീകരിക്കപ്പെടുന്നത് 2009ൽ ആണ്. ഫസലും എസ്ഡിപിഐയുമായി ഒരു ബന്ധവുമില്ലെന്നും സി.പി.എ ലത്തീഫ് വ്യക്തമാക്കി

Rapid Read
സിപിഎ ലത്തീഫ്
സിപിഎ ലത്തീഫ്
പാലക്കാട്: തലശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജനുമായി തങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. കാരായി രാജനുമായി പ്രത്യേകിച്ച് ബന്ധവുമില്ല. ഫസൽ കൊല്ലപ്പെടുന്നത് 2006ൽ ആണ്. എസ്ഡിപിഐ രൂപീകരിക്കപ്പെടുന്നത് 2009ൽ ആണ്. ഫസലും എസ്ഡിപിഐയുമായി ഒരു ബന്ധവുമില്ല. പാർട്ടി രൂപീകരിക്കപ്പെടുന്നതിന് മുമ്പ് നടന്ന കാര്യത്തെക്കുറിച്ച് പ്രതികരിക്കേണ്ടതില്ലെന്നും ലത്തീഫ് വ്യക്തമാക്കി.
പ്രതികളെ വെറുതെ വിട്ട സലീം വധത്തിന് പിന്നിൽ സിപിഎം ആണെന്ന പിതാവിന്റെ ആരോപണം വൈകാരികമാണ്. ഒരു പിതാവിന്റെ പ്രതികരണം എന്ന നിലയിൽ കണ്ടാൽ മതി. പ്രതികളായ എൻഡിഎഫ് പ്രവർത്തകരെ വെറുതെവിട്ടത് അംഗീകരിക്കുന്നു. കോടതി വിധി തങ്ങൾ മാനിക്കുന്നുവെന്നും ലത്തീഫ് പറഞ്ഞു.
മുന്നണി ധാരണയുമായി ബന്ധപ്പെട്ട് വേണുഗോപാൽ അടക്കമുള്ള ആരുമായും സംസാരിച്ചിട്ടില്ല. 36 സീറ്റിൽ മത്സരിക്കുന്നുണ്ട്. പരമാവധി വോട്ട് പിടിച്ച് ശക്തമായ സാന്നിധ്യം അറിയിക്കുക എന്നതാണ് ലക്ഷ്യം. എസ്ഡിപിഐയെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നത് എന്ന എ കെ ബാലന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ലത്തീഫ് പറഞ്ഞു.
advertisement
Summary: SDPI State President C.P.A. Latheef has clarified that his party holds no personal animosity or specific connection toward LDF candidate Karayi Rajan in Thalassery. Speaking in Palakkad, Latheef addressed several controversial points regarding the party's history and current electoral strategy.
Latheef pointed out that Fazal was murdered in 2006, whereas the SDPI was only formed in 2009. He stated that there is no link between Fazal and the SDPI, and the party is not obligated to comment on events that occurred before its inception.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കാരായി രാജനുമായി ഞങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല, ബന്ധവുമില്ല' SDPI സംസ്ഥാന പ്രസിഡന്റ്
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement