സായ്കുമാറിന്റെ മകൾ അഭിനയരംഗത്തേക്ക്; തുടക്കം മിനിസ്ക്രീനിൽ
സായികുമാറിന് മുൻ ഭാര്യ പ്രസന്ന കുമാരിയിലുണ്ടായ മകളാണ് വെെഷ്ണവി.
News18 Malayalam | December 1, 2020, 10:24 AM IST
1/ 3
നടന്‍ സായ്കുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയ രംഗത്തേക്ക് എത്തുന്നു. മിനി സ്ക്രീനിലൂടെയാണ് വെെഷ്ണവി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. നെഗറ്റിവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലില്‍ അവതരിപ്പിക്കുന്നത്.
2/ 3
സായികുമാറിന് മുൻ ഭാര്യ പ്രസന്ന കുമാരിയിലുണ്ടായ മകളാണ് വെെഷ്ണവി. 2007 ൽ സായ് കുമാറും പ്രസന്ന കുമാരിയും വിവാഹമോചിതരായി. ഇതിനു ശേഷമാണ് സായ്കുമാർ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തത്.
3/ 3
വൈഷ്ണവി വിവാഹിതമയാണ്. സുജിത്ത്കുമാറാണ് ഭർത്താവ്. 2018 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം.