വേനൽക്കാലത്ത് കേരളം വെന്തുരുകുമ്പോൾ ട്രോൾ ലോകത്ത് വൈശാലിയും ഋശ്യശൃംഗനും ട്രോൾ പെരുമഴ തീർക്കുന്നു. 1988ൽ എം.ടി. വാസുദേവൻ നായരുടെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത വൈശാലി മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. മഴപെയ്യിക്കാൻ ഋശ്യശൃംഗനെ വശീകരിക്കുന്ന ദേവദാസിയായ വൈശാലിയുടെ കഥയാണ് ചിത്രത്തിന് പ്രമേയം