മലയാളിയുടെ ഹൃദയവുമായി ദുർഗകാമിയുടെ അന്ത്യ വിശ്രമം കളമശേരി സഭാ സെമിത്തേരിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ജീവൻരക്ഷാ ഉപകരണങ്ങളുടെ പിന്തുണ കഴിഞ്ഞ ദിവസം മാറ്റുകയും ദുര്‍ഗ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു. ഇത് വലിയ പ്രതീക്ഷയായിരുന്നു നൽകിയത്
കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം മരിച്ച നേപ്പാൾ സ്വദേശി ദുർഗ കാമിയുടെ മൃതദേഹം എറണാകുളത്ത് സംസ്കരിക്കും. കഴിഞ്ഞ മാസം 22ന് നടന്ന ശസ്ത്രക്രിയക്ക് ശേഷം തുടർചികിത്സക്കിടെ വ്യാഴാഴ്ചയാണ് 22കാരി ദുർഗകാമി മരിച്ചത്. ഒൻപതരയോടെ കളമശേരി കമ്മ്യൂണിറ്റി ഹാളിലേക്ക് മൃതദേഹം കൊണ്ടുപോകും. 12 മണിക്ക് കളമശേരി സഭാ സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
ബൈക്കപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്‍റെ ഹൃദയമാണ് ദുര്‍ഗയ്ക്കായി മാറ്റിവച്ചത്. ജീവൻരക്ഷാ ഉപകരണങ്ങളുടെ പിന്തുണ കഴിഞ്ഞ ദിവസം മാറ്റുകയും ദുര്‍ഗ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു. ഇത് വലിയ പ്രതീക്ഷയായിരുന്നു നൽകിയത്. എന്നാല്‍ ഇന്നലെ വൈകിട്ടോടെ ഫിസിയോ തെറാപ്പിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ദുര്‍ഗയുടെ ജീവൻ രക്ഷിക്കുന്നതിനും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും എറണാകുളം ജനറൽ ആശുപത്രി ടീം സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. പെൺകുട്ടിയുടെ സഹോദരന്‍റെയും മറ്റു പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും ആരോഗ്യ മന്ത്രി കുറിച്ചു. രാജ്യത്ത് ആദ്യമായി സർക്കാർ ജനറൽ ആശുപത്രിയിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയയായിരുന്നു ദുര്‍ഗയുടേത്.
advertisement
അപൂർവ്വ ജനിതകരോഗം ബാധിച്ച് ഒരു വർഷമായി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദുര്‍ഗ. മലയാളിയായ ഡോക്ടർ മുഖേനയാണ് ദുർഗ കേരളത്തിലേക്ക് എത്തിയത്. എന്നാല്‍ അവയവമാറ്റത്തിന് രാജ്യത്തെ പൗരന്മാർക്ക് മുൻഗണന നൽകണമെന്ന കേന്ദ്ര നിയമം ദുർഗയ്ക്ക് വെല്ലുവിളിയാകുകയായിരുന്നു. തുടര്‍ന്ന് രോഗം മൂർച്ഛിച്ച സാഹചര്യത്തിൽ ദുർഗ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തേ ഇതേ ജനിതക രോഗം ബാധിച്ച് ദുർഗയുടെ അമ്മയും മൂത്ത സഹോദരിയും മരിച്ചിരുന്നു.
Summary: The mortal remains of Durga Kami, the Nepali native who passed away following a heart transplant, will be buried in Ernakulam. The 22-year-old died on Thursday during follow-up treatment after undergoing surgery on the 22nd of last month. Her body will be taken to the Kalamassery Community Hall at 9:30 AM today for the public to pay their last respects. The funeral rites will be held at 12:00 PM at the Kalamassery Church Cemetery.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jan 23, 2026 10:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലയാളിയുടെ ഹൃദയവുമായി ദുർഗകാമിയുടെ അന്ത്യ വിശ്രമം കളമശേരി സഭാ സെമിത്തേരിയിൽ










