മുതിർന്ന നടനായിട്ടുകൂടി സുരേഷ് ഗോപി താരസംഘടനയായ അമ്മയിൽ നിന്നും അകന്നു നില്ക്കാൻ ആരംഭിച്ചിട്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞു. പല കാര്യങ്ങൾ പറഞ്ഞു കേട്ടെങ്കിലും വ്യക്തിപരമായി സംഭവിച്ച ഒരു വിഷയമാണ് ഇന്ന് അമ്മയുടെ മുഖങ്ങൾക്കൊപ്പം സുരേഷ് ഗോപിയെ കാണാതാവാൻ ഇടയാക്കിയത്. അതേപ്പറ്റി സുരേഷ് ഗോപി തന്നെ പറഞ്ഞ, സോഷ്യൽ മീഡിയയിൽ വൈറലായ, അഭിമുഖത്തിന്റെ ഭാഗങ്ങൾ ചുവടെ
"അവർക്ക് നന്നായിട്ടറിയാം, എന്തുകൊണ്ടാണ് ഞാൻ സഹകരിക്കാത്തതെന്ന്. ഒരു ഗ്രൂപ്പിലെ ഒരുപാട് പ്രശ്നങ്ങൾക്ക് എതിരു നിന്നതുകൊണ്ടല്ല." സുരേഷ് ഗോപി പറയുന്നു. 1997ൽ ഗൾഫിൽ അവതരിപ്പിച്ച പരിപാടിയായിരുന്നു 'അറേബ്യൻ ഡ്രീംസ്'. നാട്ടിൽ എത്തിയപ്പോൾ തിരുവനന്തപുരത്ത് കാൻസർ സെന്റർ, കണ്ണൂർ കളക്ടർക്ക് അംഗൻവാടികൾക്ക് കൊടുക്കാൻ വേണ്ടി, പാലക്കാട് കലക്‌ടറുടെ ധനശേഖരണ പരിപാടിയായി അഞ്ച് സ്റ്റേജ് കളിച്ചു
"2004ൽ അമ്മയും ടെക്നിക്കൽ വിഭാഗവുമായി യുദ്ധം നടക്കുമ്പോൾ ഞാൻ ഒരു വിമതനാണ്, എന്നെ പിടിച്ചാൽ അമ്മയെ ഉടയ്ക്കാൻ കഴിയുമെന്ന് പോലും ചിലർ വിചാരിച്ചു. പലരെയും കൊണ്ടുപോയില്ലേ? ഞാൻ അതിൽ ഉണ്ടായിരുന്നില്ലല്ലോ. ഞാൻ ഇപ്പോഴും സംഘടനയുടെ ഭാഗമാണ്. ഹൃദയംകൊണ്ട് അവർക്കൊപ്പമുണ്ട്. ടെക്നിക്കലായി ഒരു പ്രശ്നമുണ്ടെന്നു മാത്രം. അവർ എന്നെ നിർബന്ധിക്കുന്നുമില്ല,"സുരേഷ് ഗോപി പറയുന്നു