advertisement

ഓരോ സ്ഥലത്തും ഓരോ പേര്; സകല ജില്ലകളിലും ഭാര്യമാര്‍; ‘കല്യാണ രാമൻ’ പിടിയില്‍

Last Updated:

വിധവകളേയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെയും വശീകരിച്ച് കല്യാണം കഴിച്ച ശേഷം അടുത്ത സ്ഥലങ്ങളിൽ ആളൊഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്

News18
News18
തിരുവനന്തപുരം: കേരളത്തിലുടനീളം വിവാഹതട്ടിപ്പുകളും മോഷണങ്ങളും നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് ബാഹുലേയൻ എന്ന 'കല്യാണ രാമൻ' (62) പോലീസ് പിടിയിൽ. വട്ടിയൂർക്കാവ് സ്വദേശിയായ ഇയാൾ നെയ്യാറ്റിൻകര മുതൽ കാസർഗോഡ് വരെയുള്ള വിവിധ സ്റ്റേഷനുകളിലായി അൻപതിലധികം കേസുകളിൽ പ്രതിയാണ്. തിരുവനന്തപുരത്ത് വയോധികയുടെ ഏഴ് പവന്റെ മാല കവർന്ന കേസിൽ ഒളിവിൽ കഴിയവെയാണ് ഇയാൾ പിടിയിലാകുന്നത്.
ഓരോ സ്ഥലത്തും വ്യത്യസ്ത പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ദാസ് ബാബു, ബാബു, സുന്ദരൻ, രാജൻ, വിജയൻ എന്നിങ്ങനെ ഒട്ടേറെ വ്യാജ പേരുകൾ ഇയാൾ ഉപയോഗിച്ചിരുന്നു. വിധവകളെയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെയും കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രധാന തട്ടിപ്പ്. ഇത്തരം സ്ത്രീകളെ വശീകരിച്ച് വിവാഹം കഴിക്കുകയും തുടർന്ന് അവർക്കൊപ്പം വാടക വീടെടുത്ത് താമസിച്ച് മോഷണം ആസൂത്രണം ചെയ്യുകയുമാണ് ഇയാളുടെ രീതി.
താമസിക്കുന്ന വീടിന് പരിസരത്തുള്ള ആളൊഴിഞ്ഞ വീടുകൾ കണ്ടെത്തി മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്. മോഷണം കഴിഞ്ഞാൽ താമസം മാറ്റി അടുത്ത നഗരത്തിലേക്ക് കടക്കും. പിടിച്ചുപറി, മോഷണം, വിവാഹതട്ടിപ്പ് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ നേരത്തെ ശിക്ഷ അനുഭവിക്കുകയും ജയിൽ ചാടാൻ ശ്രമിക്കുകയും ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു. വയോധികയുടെ മാല കവർന്ന കേസിലെ അന്വേഷണത്തിനിടെ ശാസ്ത്രീയമായ നീക്കങ്ങളിലൂടെയാണ് വട്ടിയൂർക്കാവ് പോലീസ് ഇയാളെ വലയിലാക്കിയത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓരോ സ്ഥലത്തും ഓരോ പേര്; സകല ജില്ലകളിലും ഭാര്യമാര്‍; ‘കല്യാണ രാമൻ’ പിടിയില്‍
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement