Nayanthara | ചാർട്ടേഡ് വിമാനത്തിൽ നയൻതാരയും വിഗ്നേഷ് ശിവനും നാട്ടിലെത്തി
Nayanthara and Vignesh return home in a chartered aircraft | കൈകൾ കോർത്തു പിടിച്ച് വിമാനത്തിൽ നിന്നും പുറത്തേക്കിറങ്ങുന്ന നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും ചിത്രങ്ങൾ വൈറൽ
ഗോവയിലെ അവധിയാഘോഷങ്ങൾക്കു ശേഷം നയൻതാരയും കാമുകൻ വിഗ്നേഷ് ശിവനും ചെന്നൈയിൽ മടങ്ങിയെത്തി. സ്വകാര്യ ചാർട്ടേർഡ് വിമാനത്തിലാണ് ഇരുവരും മടങ്ങിയത്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്
2/ 7
വിഗ്നേഷ് ശിവന്റെ 35-ാം പിറന്നാൾ ആഘോഷത്തിനാണ് ഇരുവരും ഗോവയിലേക്ക് പുറപ്പെട്ടത്. കൈകൾ കോർത്തു പിടിച്ച് വിമാനത്തിൽ നിന്നും പുറത്തേക്കിറങ്ങുന്ന ചിത്രങ്ങളാണ് ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഇവരുടെ വീട്ടുകാരുമുണ്ടായിരുന്നു
3/ 7
'ചെന്നൈയിലേക്ക്' എന്നും പറഞ്ഞ് വിഗ്നേഷ് ഒരു ചെറു വിഡീയോ ആദ്യം തന്നെ പോസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബർ 18 നായിരുന്നു വിഘ്‌നേഷിന്റെ പിറന്നാൾ. ഗോവയിലെ കണ്ടോലിം ബീച്ചിലായിരുന്നു ആഘോഷം
4/ 7
വിഘ്‌നേഷിന്റെ അമ്മ മീന കുമാരിയും നയൻതാരയുടെ അമ്മ ഓമനയുമാണ് ഇവർക്കൊപ്പമുണ്ടായിരുന്നത്. ഗോവയിൽ വച്ച് തന്നെയായിരുന്നു നയൻതാരയുടെ അമ്മയുടെ പിറന്നാൾ ആഘോഷവും സംഘടിപ്പിച്ചത്. ആ ആഘോഷ ചിത്രങ്ങളും ഇവർ പോസ്റ്റ് ചെയ്തിരുന്നു
5/ 7
തൂവെള്ള വസ്ത്രം ധരിച്ച് അവിടുത്തെ തോട്ടത്തിലൂടെ നടക്കുന്ന നയൻതാരയുടെ ചിത്രങ്ങൾ വൈറലായിരുന്നു. വിഗ്നേഷ് പകർത്തിയ ചിത്രങ്ങളാണവ. അതേസമയം തന്നെ വിഗ്നേഷിന്റെ അമ്മയുമുണ്ടായിരുന്നു
6/ 7
വിഗ്നേഷിന്റെ അമ്മ മീന കുമാരി. കണ്ടോലിം ബീച്ചിലെ പൂളിൽ നിൽക്കുന്ന ചിത്രമാണിത്. കുറച്ചേറെ ദിവസങ്ങൾ ഇരുകുടുംബങ്ങളും ഇവിടെ തങ്ങിയിരുന്നു
7/ 7
ഈ ഓണക്കാലം വിഘ്‌നേഷും നയൻതാരയും നയൻതാരയുടെ അമ്മ ഓമനയ്‌ക്കൊപ്പമായിരുന്നു. മിസിസ് കുര്യനൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലുമെലെത്തി