ലഹരി പാർട്ടി; സംവിധായകൻ കരൺ ജോഹറിന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്
ദീപിക പദുകോൺ, രണ്‍ബീർ കപൂർ, ഷാഹിദ് കപൂർ, മലായിക അറോറ, വരുൺ ധവാൻ, വിക്കി കൗശൽ തുടങ്ങി പ്രമുഖ താരങ്ങൾ പങ്കെടുത്ത ആ പാർട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
മുംബൈ: ബോളിവുഡിനെ ഇളക്കിമറിച്ച ലഹരി വിവാദത്തിൽ അന്വേഷണം കടുപ്പിച്ച് നാര്‍ക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരംഭിച്ച ലഹരി മരുന്ന് കേസിൽ മുൻനിര താരങ്ങളെയടക്കം എൻസിബി ചോദ്യം ചെയ്തിരുന്നു.
2/ 5
കേസുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രമുഖ സംവിധായകൻ കരൺ ജോഹറിന് ഏജൻസി നോട്ടീസ് അയച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 2019 ൽ അദ്ദേഹത്തിന്‍റെ വീട്ടിൽ നടന്ന ഒരു പാർട്ടിയുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്.
3/ 5
ദീപിക പദുകോൺ, രണ്‍ബീർ കപൂർ, ഷാഹിദ് കപൂർ, മലായിക അറോറ, വരുൺ ധവാൻ, വിക്കി കൗശൽ തുടങ്ങി പ്രമുഖ താരങ്ങൾ പങ്കെടുത്ത ആ പാർട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
4/ 5
പാർട്ടിയിൽ ലഹരി ഉപയോഗം നടന്നുവെന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് എൻസിബി ഇടപെടൽ. കരൺ ജോഹറിന് നോട്ടീസ് അയച്ചെന്ന വിവരം ഒരു എൻസിബി ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യലിന് എന്നാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത് സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല.
5/ 5
'കരൺ ജോഹറിന്‍റെ വീട്ടിൽ നടന്ന പാർട്ടിയുമായി ബന്ധപ്പെട്ട് മജീന്ദർ സിംഗ് സിര്‍സ എന്നയാളിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. വീഡിയോ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ ജോഹറിന് നോട്ടീസ് അയച്ചിരിക്കുകയാണ്'. എൻസിബി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.