80 കോടി മുടക്കി 2 വർഷം ചിത്രീകരിച്ച ബാഹുബലി വെബ്സീരീസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
പരമ്പരയുടെ പ്രിവ്യൂ കണ്ട ശേഷം നെറ്റ്ഫ്ലിക്സ് വെബ്സീരീസ് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു
80 കോടി മുടക്കി രണ്ട് വര്‍ഷത്തോളമെടുത്ത് നിര്‍മ്മിച്ച ബാഹുബലി വെബ് സീരിസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചുവെന്ന് നടൻ ബിജയ് ആനന്ദ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ പരമ്പരയാണ് പ്രിവ്യൂ കണ്ട ശേഷം നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചത് എന്നും താന്‍ ഈ പരമ്പരയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നുവെന്നും നടൻ വെളിപ്പെടുത്തി.സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
advertisement
advertisement
advertisement
നെറ്റ്ഫ്ലിക്സ് ഉദ്ദേശിച്ചതുപോലെയല്ല വെബ് സീരീസ് ഒരുങ്ങിയതെന്നും അതിനാലാണ് സീരീസ് പുറത്തിറങ്ങാത്തതെന്നും ബിജയ് ആനന്ദ് കൂട്ടിച്ചേർത്തു. 'ബാഹുബലി: ബിഫോർ ദ് ബിഗിനിങ്' എന്ന് പേരിട്ടിരിക്കുന്ന ഷോയിൽ മൃണാൾ താക്കൂര്‍ അഭിനയിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും താരത്തിന് പകരം വാമിക ഗബ്ബിയാണ് ആ വേഷം അവതരിപ്പിച്ചത്.
advertisement