L2 Empuraan| സ്വന്തം അണ്ണന്റെ പെങ്ങൾ തന്നെ; എമ്പുരാനിലെ സുഭദ്ര ബെൻ ആരെന്നു മനസിലായോ?
- Published by:meera_57
- news18-malayalam
Last Updated:
പ്രമുഖ നായകന്റെ മൂത്ത സഹോദരി. എമ്പുരാനിലെ സുഭദ്ര ബെൻ ആരാണ്?
ഇനിയും തുറക്കാത്ത നിധികുംഭത്തിലെ അത്ഭുതങ്ങൾ എന്തെല്ലാം എന്ന തരത്തിൽ ഓരോ ദിവസവും മലയാള ചിത്രം L2 എമ്പുരാനിലെ ഓരോ അപ്‌ഡേറ്റും പുറത്തുവരികയാണ്. ഒരു ദിവസം രണ്ടു വീതം എന്ന നിലയിൽ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടി കുറച്ചു ദിവസങ്ങളായി നടന്നു വരികയാണ്. റിലീസിന് ദിവസങ്ങളടുത്തു വരുന്നതും, സുപ്രധാന കഥാപാത്രങ്ങൾ ആരെല്ലാമെന്ന വിവരം മെല്ലെ അനാവരണം ചെയ്യപ്പെടും. ഏറ്റവും ഒടുവിൽ പുറത്തുവന്ന കഥാപാത്രത്തിന് പേര് സുഭദ്ര ബെൻ. ചുവന്ന വട്ടപ്പൊട്ടും പ്രഭചൊരിയുന്ന മുഖവുമായി നിൽക്കുന്ന അഭിനേത്രിയുടെ പേര് നിഖാത് ഖാൻ ഹെഗ്‌ഡെ (Nikhat Khan Hegde). കേട്ട് പരിചയമുണ്ടോ?
advertisement
മലയാളികൾക്ക് അത്രകണ്ട് പരിചയം ഉണ്ടാവാൻ സാധ്യതയില്ല എങ്കിലും, ഈ താരത്തെ ബോളിവുഡ് അറിയും. ഇപ്പോൾ നിഖാത് ഖാന് 62 വയസു പ്രായം. ജനനം മുംബൈയിൽ. പിതാവ് താഹിർ ഹുസ്സൈൻ, മാതാവ് സീനത്ത് ഹുസ്സൈൻ. സിനിമകളേക്കാൾ പരസ്യ ചിത്രങ്ങളിൽ നിഖാത്തിന്റെ മുഖം കണ്ടു പരിചയം കാണും പ്രേക്ഷകർക്ക്. ഇവരുടെ സിനിമാ പ്രവേശം വളരെ വൈകി സംഭവിച്ച കാര്യമാണ്. 2019ലെ 'മിഷൻ മംഗൾ' ആണ് നിഖാത് ഖാന്റെ അരങ്ങേറ്റ ചിത്രം (തുടർന്ന് വായിക്കുക)
advertisement
സിനിമകളുടെ പട്ടികയിൽ ഏറ്റവും ഒടുവിലായി കാണുന്നത് മോഹൻലാലിൻറെ 'L 2 എമ്പുരാൻ'. ഇതുവരെ അവർ അഭിനയിച്ച സിനിമകളിൽ തെന്നിന്ത്യൻ ചിത്രങ്ങൾ പേരിനു പോലും ഒന്നില്ല. നിഖാത് ഖാൻ ആരെന്ന ചോദ്യത്തിന് മറുപടി പറയണമെങ്കിൽ, അവരുടെ കുടുംബ പാരമ്പര്യം കുറച്ചുകൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു. വീട്ടിലെ നാല് മക്കളിൽ മൂത്തയാളാണ് നിഖാത്. അനുജന്മാരിൽ രണ്ടുപേരുടെ പേര് പറഞ്ഞാൽ, പിന്നെ മുഖവുരയുടെ ആവശ്യമേയില്ല
advertisement
നടൻ ആമിർ ഖാന്റെ മൂത്ത സഹോദരിയാണ് നിഖാത്. ഫൈസൽ ഖാൻ ആണ് സഹോദരങ്ങളിൽ മറ്റൊരാൾ. രണ്ടുപേരും ബോളിവുഡ് നടന്മാർ. ഫർഹാത്ത് ഖാൻ ദത്തയാണ് മറ്റൊരു സഹോദരി. നിഖാത് മലയാളത്തിലേക്ക് വരുന്ന വിവരം സർപ്രൈസ് അല്ലാതെ മറ്റൊന്നല്ല. ചിത്രത്തിന്റെ ആദ്യ ഇൻസ്റ്റാൾമെന്റിൽ നിഖാത് ഭാഗമായിരുന്നില്ല. സ്വന്തം കഥാപാത്രത്തെക്കുറിച്ച് അഭിനേത്രിയുടെ വാക്കുകളിൽ നിന്നും മനസിലാക്കാം. ഒരു വലിയ ഹവേലിയുടെ ഉടമയായ രാജപരമ്പരയിലെ സ്ത്രീയാണ് എമ്പുരാനിലെ സുഭദ്ര ബെൻ
advertisement
രാജപരമ്പരയിലെ അംഗമെങ്കിലും, ഒരു മനുഷ്യസ്നേഹിയാണ് അവർ. പ്രതിസന്ധിയയിലായ ഒരു കൂട്ടം മനുഷ്യരെ സഹായിക്കാൻ അവർ മുതിരുന്നു. സ്നേഹമയി എങ്കിലും, ചില വഞ്ചനകൾ ഇവരുടെ ലോകത്ത് നടന്നു പോരുന്നു. സുഭദ്ര ബെന്നിലൂടെ തനിക്ക് നിരവധി വികാരങ്ങൾ പര്യവേക്ഷണം ചെയ്യാൻ അവസരം ലഭിച്ചു. കഥാപാത്രത്തിലൂടെ ഒരു വലിയ സന്ദേശം നൽകാൻ സാധിക്കുന്നു എന്ന് നിഖാത്
advertisement
ഈ സിനിമയിലും, പൃഥ്വിരാജിന്റെ ഒപ്പം ജോലി ചെയ്യാൻ ലഭിച്ച അവസരവും മികച്ചതായി തോന്നുന്നതായി നിഖാത്. തന്റെ ആദ്യ മലയാള ചിത്രം തിയേറ്ററിൽ കാണാനുള്ള അഭിനിവേശം നിഖാത് മറച്ചുവച്ചില്ല. മാർച്ച് 27ന് L2 എമ്പുരാൻ തിയേറ്ററിലെത്തും. മോഹൻലാൽ നായകനായ ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്. മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു







