'ഫ്യൂഡൽ തെമ്മാടി ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് 19 വർഷങ്ങൾ കഴിഞ്ഞു. ഞാൻ അദ്ദേഹത്തിനൊപ്പമെന്ന പോലെ ഏറ്റവുമധികം സമയം ചെലവഴിക്കാനും സംസാരിക്കാനും സ്നേഹിക്കാനും ആഗ്രഹിച്ച മറ്റൊരാളുമില്ല. താങ്കളുടെ കൊച്ചുമകൾ എന്ന് അഭിസംബോധന ചെയ്യുന്നതിൽ അഭിമാനവും അനുഗ്രഹവും തോന്നുന്നു. എവിടെയായിരുന്നാലും ഞാൻ തങ്ങളെ മിസ് ചെയ്യുന്നു, ചേർത്തുപിടിച്ചുള്ള ആ ആലിംഗനങ്ങൾ നഷ്ടമാവുന്നു.' മലയാള സിനിമയിലെ അനശ്വര നായകന് പ്രചോദനമായ ജീവിതത്തിലെ നായകന് കൊച്ചുമകൾ സമ്മാനിക്കുന്ന ഓർമ്മക്കുറിപ്പാണിത്