advertisement

തിരുവനന്തപുരത്തെ പോലീസ് സ്റ്റേഷനിൽ എത്തുന്നതിന് തലേന്ന് വൈറൽ സുന്ദരി മൊണാലിസയും കാമുകൻ ഫർമാനും മന്ത്രിക്കൊപ്പം

Last Updated:
സ്ഥലം ഏതെന്നു പരാമർശിക്കാതെ ഒരു പരിപാടിയുടെ സദസിലാണ് മൊണാലിസയും ഫർമാനും. മന്ത്രി ഫോണിൽ പകർത്തിയ സെൽഫിയാണ് മൊണാലിസ പോസ്റ്റ് ചെയ്തിരിക്കുന്നത്
1/6
കുംഭമേളയ്ക്കിടെ വെള്ളാരംകണ്ണുകൾ കൊണ്ട് രാജ്യമെമ്പാടും വൈറലായ മൊണാലിസ ഭോസ്ലെ എന്ന അന്നത്തെ 16 വയസുകാരിക്ക് ലഭിച്ച പ്രശസ്തിയും ശ്രദ്ധയും വളരെ വലുതായിരുന്നു. തീർത്ഥാടന വേദിയിൽ മാല വിൽക്കാനായി എത്തിയ ഉത്തരേന്ത്യൻ കുടുംബത്തിലെ അംഗമായിരുന്നു മൊണാലിസ. ഒരു ക്യാമറാമാന്റെ ലെന്സുകളിൽ ആ കണ്ണുകളുടെ മാസ്മരികതയും മനോഹാരിതയും പതിഞ്ഞതോടെ മൊണാലിസയുടെ തലവര മാറി. ചുരുങ്ങിയ കാലയളവിൽ, മൊണാലിസയുടെ ജീവിതം മാറിമറിഞ്ഞു. ഉദ്‌ഘാടകയായും, മോഡലായും, അഭിനേതാവായും മാറാൻ അവർക്ക് മുന്നിൽ അവസരങ്ങളുടെ വാതിൽ തുറന്നു വന്നു. മൊണാലിസ ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നുണ്ട്. കേരളത്തിലും ശ്രദ്ധനേടിയ മൊണാലിസ കാമുകനൊപ്പം പോലീസിൽ അഭയം തേടുകയുണ്ടായി

2/6
വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതാണ് 18 കാരിയായ മൊണാലിസയുടെ ഇപ്പോഴത്തെ പ്രശ്നം. തിരുവനന്തപുരം പൂവാറിൽ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് മൊണാലിസയും കാമുകൻ ഫയർമാൻ ഖാനും സംരക്ഷണം തേടി തമ്പാനൂർ പോലീസിൽ എത്തുകയായിരുന്നു. ഇവരുവരും രണ്ടു മതവിഭാഗങ്ങളിൽ നിന്നുള്ളവരാണ്. മൊണാലിസയുടെ വീട്ടുകാർക്ക് അവരുടെ തന്നെ ഒരു ബന്ധുവിനെക്കൊണ്ട് മകളെ വിവാഹം ചെയ്യിക്കാനായിരുന്നു ആഗ്രഹം. പക്ഷെ മൊണാലിസയ്ക്ക് പ്രണയം ഫർമാനോട് മാത്രം. മലയാളം, തമിഴ് സിനിമാ മേഖലകളിലെ നടനും, മോഡലുമാണ് ഇദ്ദേഹം (തുടർന്ന് വായിക്കുക)
വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതാണ് 18 കാരിയായ മൊണാലിസയുടെ ഇപ്പോഴത്തെ പ്രശ്നം. തിരുവനന്തപുരം പൂവാറിൽ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് മൊണാലിസയും കാമുകൻ മുഹമ്മദ് ഫർമാനും സംരക്ഷണം തേടി തമ്പാനൂർ പോലീസിൽ എത്തുകയായിരുന്നു. ഇവരുവരും രണ്ടു മതവിഭാഗങ്ങളിൽ നിന്നുള്ളവരാണ്. മൊണാലിസയുടെ വീട്ടുകാർക്ക് അവരുടെ തന്നെ ഒരു ബന്ധുവിനെക്കൊണ്ട് മകളെ വിവാഹം ചെയ്യിക്കാനായിരുന്നു ആഗ്രഹം. പക്ഷെ മൊണാലിസയ്ക്ക് പ്രണയം ഫർമാനോട് മാത്രം. മലയാളം, തമിഴ് സിനിമാ മേഖലകളിലെ നടനും, മോഡലുമാണ് ഇദ്ദേഹം (തുടർന്ന് വായിക്കുക)
advertisement
3/6
കേരളത്തിൽ ബോബി ചെമ്മണ്ണൂരിന്റെ ജൂവലറിയുടെ ഉദ്‌ഘാടനത്തിനെത്തിയ സമയത്താണ് മൊണാലിസ കൂടുതൽ ശ്രദ്ധ നേടുന്നത്. മലയാള ഭാഷയോ ഒരു വാക്കോ പറയാൻ അറിയാതിരുന്ന മൊണാലിസയ്ക്ക് പക്ഷേ തിങ്ങിക്കൂടിയ ആരാധകരുടെ കാര്യത്തിൽ തെല്ലും പഞ്ഞമുണ്ടായിരുന്നില്ല. അറിയപ്പെടുന്ന ചലച്ചിത്ര താരങ്ങളെക്കൊണ്ട് ഉദ്‌ഘാടനം ചെയ്യിക്കാറുള്ള ബോബി ചെമ്മണ്ണൂരിന്റെ വ്യത്യസ്ത പരീക്ഷണമായിരുന്നു മൊണാലിസ. നിരവധി സംസ്ഥാനങ്ങളിൽ നിന്നും മൊണാലിസയ്ക്ക് സിനിമാ, മോഡലിംഗ് ഓഫറുകൾ വന്നുചേർന്നിരുന്നു. അതിനിടെയാണ് അവർ മലയാള സിനിമയിലും ഒരു കൈ പരീക്ഷണത്തിന് എത്തിച്ചേർന്നത്

4/6
തിരുവനന്തപുരം ജില്ലയിലെ പൂവാർ എന്ന തീരപ്രദേശത്തായിരുന്നു ഷൂട്ടിംഗ്. ഇതേ സിനിമയിലെ അഭിനേതാവാണ് ഫർമാൻ ഖാനും. മൊണാലിസ പോസ്റ്റ് ചെയ്ത ചില ഇൻസ്റ്റഗ്രാം അപ്‌ലോഡുകളിൽ ഇവർ രസകരമായ ബീച്ച് ലൈഫ് ആസ്വദിക്കുന്ന രംഗങ്ങൾ സജീവമാണ്. ഇയാളുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ നിന്നും മലയാളി അല്ല എന്ന വിവരം ലഭ്യമാണ്. തന്റെ അഭിനയ ജീവിതവുമായി ബന്ധപ്പെട്ട റീൽസ് വീഡിയോകളാണ് ഫർമന്റെ പേജിൽ കൂടുതലും. ഇയാൾ മൊണാലിസ ഉൾപ്പെടെ 503 പേരെ ഫോളോ ചെയ്യുന്നുണ്ട്. മൊണാലിസയുടെ പോസ്റ്റുകളുടെ കൂട്ടത്തിൽ ഒരു ചിത്രം അൽപ്പം വേറിട്ട് നിൽക്കുന്നതാണ്. പോലീസ് സ്റ്റേഷനിൽ കാമുകനുമൊത്തു വരുന്നതിന് ഒരു ദിവസം മുൻപ് അപ്‌ലോഡ് ചെയ്ത ചിത്രമാണിത്
തിരുവനന്തപുരം ജില്ലയിലെ പൂവാർ എന്ന തീരപ്രദേശത്തായിരുന്നു ഷൂട്ടിംഗ്. ഇതേ സിനിമയിലെ അഭിനേതാവാണ് മുഹമ്മദ് ഫർമാനും. മൊണാലിസ പോസ്റ്റ് ചെയ്ത ചില ഇൻസ്റ്റഗ്രാം അപ്‌ലോഡുകളിൽ ഇവർ രസകരമായ ബീച്ച് ലൈഫ് ആസ്വദിക്കുന്ന രംഗങ്ങൾ സജീവമാണ്. ഇയാളുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ നിന്നും മലയാളി അല്ല എന്ന വിവരം ലഭ്യമാണ്. തന്റെ അഭിനയ ജീവിതവുമായി ബന്ധപ്പെട്ട റീൽസ് വീഡിയോകളാണ് ഫർമാന്റെ പേജിൽ കൂടുതലും. ഇയാൾ മൊണാലിസ ഉൾപ്പെടെ 503 പേരെ ഫോളോ ചെയ്യുന്നുണ്ട്. മൊണാലിസയുടെ പോസ്റ്റുകളുടെ കൂട്ടത്തിൽ ഒരു ചിത്രം അൽപ്പം വേറിട്ട് നിൽക്കുന്നതാണ്. പോലീസ് സ്റ്റേഷനിൽ കാമുകനുമൊത്തു വരുന്നതിന് ഒരു ദിവസം മുൻപ് അപ്‌ലോഡ് ചെയ്ത ചിത്രമാണിത്
advertisement
5/6
സ്ഥലം ഏതെന്നു പരാമർശിക്കാതെ ഒരു പരിപാടിയുടെ സദസിലാണ് മൊണാലിസയും ഫർമാനും. മന്ത്രി എം.ബി. രാജേഷ് ഇവർക്കൊപ്പമുണ്ട്. മന്ത്രി ഫോണിൽ പകർത്തിയ സെൽഫിയാണ് മൊണാലിസ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരുപക്ഷെ, മന്ത്രി പങ്കെടുത്ത പരിപാടിയിൽ മൊണാലിസയും അതിഥിയായി വന്നതാകും. കേരളീയ വേഷത്തിലാണ് മൊണാലിസ ഈ പരിപാടിയിൽ പങ്കുകൊള്ളുന്നത്. സർവാഭരണ ഭൂഷിതയായി, മലയാളി മങ്ക ലുക്കിലാണ് അവർ. തൊട്ടരികിലായി ഫർമാനെയും കാണാം. ഇരുവരും വളരെ സന്തോഷത്തിലാണ് എന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന

6/6
നടൻ കൈലാഷ് നായകനാവുന്ന സിനിമയിൽ മൊണാലിസ അഭിനയിക്കുന്നു എന്നാണ് മാധ്യമങ്ങൾക്ക് ഉൾപ്പെടെ ലഭിച്ച വിവരം. പോയവർഷം ഓഗസ്റ്റ് മാസത്തിലാണ് ഇങ്ങനെയൊരു വിവരം പുറത്തുവന്നത്. 'നാഗമ്മ' എന്നാണ് സിനിമയുടെ പേരായി പ്രഖ്യാപിച്ചത്. സംവിധായകൻ സിബി മലയിൽ ഉൾപ്പെടെ പൂജാ ചടങ്ങിൽ പങ്കെടുത്തിരുന്നു

സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement