'മമ്മൂട്ടിയാണെങ്കിൽ ഒഴിവാക്കിയേക്ക്, തലവേദനയാകും'; ഹിറ്റ് സിനിമയുടെ സംവിധായകന്റെ അഭിപ്രായത്തെക്കുറിച്ച് പല്ലിശ്ശേരി

Last Updated:
നടൻ മമ്മൂട്ടിയുടെ ആദ്യകാല സിനിമാ നാളുകളിൽ നിന്നുള്ള ദുരനുഭവത്തെക്കുറിച്ച് ചലച്ചിത്ര ലേഖകൻ പല്ലിശ്ശേരി
1/6
സജിൻ എന്ന പേരിൽ ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി, മമ്മൂട്ടി (Mammootty) എന്ന മഹാനടനിലേക്കുള്ള വളർച്ചയുണ്ട് മലയാളത്തിന്റെ മെഗാ സ്റ്റാറിന്. കരിയറിന്റെ തുടക്കത്തിൽ ശ്രദ്ധിക്കപ്പെടുന്ന വേഷമേതും ഉണ്ടായില്ല എങ്കിലും, ഇന്നും പഴയ ചിത്രങ്ങളിൽ നിന്നുള്ള സ്ക്രീൻഷോട്ട് പകർത്തി പലരും മമ്മൂട്ടിയുടെ സിനിമയിലെ ആദ്യ നാളുകളെ കുറിച്ച് ആരാധകരും നിരൂപകരും ഉൾപ്പെടെ പലരും പലപ്പോഴായി കുറിക്കാറുണ്ട്. എന്നാൽ, പിന്നാമ്പുറ കഥകൾ ഗോസിപ് കോളങ്ങളിലും പുറത്തുമായി ചർച്ചയാകാറുണ്ട്. നടൻ മമ്മൂട്ടിയെ കുറിച്ചുള്ള ആദ്യകാല ഓർമ്മയുമായി ചലച്ചിത്ര ലേഖകൻ പല്ലിശ്ശേരി (Pallissery)

advertisement
2/6
ന്യൂസ്18 കേരളത്തിൽ രഞ്ജിത്ത് രാമചന്ദ്രനുമായുള്ള അഭിമുഖത്തിൽ വളരെ വർഷങ്ങൾക്ക് മുൻപേ നടന്ന ഒരു സിനിമയുടെ അണിയറക്കഥയുമായി വരികയാണ് അദ്ദേഹം. മമ്മൂട്ടി സ്ഥിരമായി വൈകിയതിനാലും മറ്റും സിനിമയിൽ ഉൾപ്പെടുത്താതിരുന്ന സംവിധായകന്റെ ചിത്രം പിൽക്കാലത്ത് മലയാള സിനിമയുടെ മാസ്റ്റർപീസുകളിൽ ഒന്നായി മാറുകയായിരുന്നു. ആ സംവിധായകന്റെ സിനിമയിൽ അഭിനയിച്ച ശേഷം മറ്റൊരു സിനിമയുടെ ഭാഗമാകാൻ മമ്മൂട്ടി പോയതിനാൽ ആ ചിത്രത്തിന്റെ ക്ളൈമാക്സ് രംഗം ബാധിക്കപ്പെട്ടു എന്ന് പല്ലിശ്ശേരി. ഈ സംവിധായകൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധേയം (തുടർന്ന് വായിക്കുക)

3/6
'വികടകവി' എന്ന സിനിമയിലായിരുന്നു ഈ കൂട്ടുകെട്ടിന്റെ തുടക്കം. നായകൻ മമ്മൂട്ടിയും, സംവിധാനം ഹരിഹരനും. മമ്മൂട്ടി വരാഞ്ഞതിനാൽ, ക്ളൈമാക്സ് രംഗം എങ്ങനെയോ അഡ്ജസ്റ്റ് ചെയ്ത് പൂർത്തിയാക്കി എന്ന് പല്ലിശ്ശേരി. പിന്നീടൊരിക്കലും മമ്മൂട്ടിയെ ഹരിഹരൻ സിനിമയുടെ ഭാഗമാക്കാൻ വിളിച്ചില്ലത്രേ. പിന്നെ ഈ ജോഡി എങ്ങനെ 'ഒരു വടക്കൻ വീരഗാഥ' പോലൊരു ബ്രഹ്മാണ്ഡ ചിത്രത്തിനായി ഒത്തുചേർന്നു എന്നതിനും പല്ലിശ്ശേരിയുടെ പക്കൽ വിശദീകരണമുണ്ട്. വളരുമ്പോൾ, പിന്നെ വലിയ സിനിമകളുടെ കാര്യമാകും പറയുക. എം.ടി. വിളിച്ച് പാരിതോഷികം പോലെ നൽകിയ സിനിമ എന്ന നിലയിൽ മമ്മൂട്ടി 'ഒരു വടക്കൻ വീരഗാഥ'യെ കുറിച്ച് പറയുന്നതിൽ വാസ്തവമില്ല എന്ന് പല്ലിശ്ശേരിയുടെ പക്ഷം

4/6
സംവിധായകൻ ഹരിഹരനുമായി താൻ സൗഹൃദം പുലർത്തിയിരുന്നു. ഒരു ദിവസം, കോഴിക്കോട്ടെ റെസ്റ്റോറന്റിലേക്ക് കൂടിക്കാഴ്ചയ്ക്കായി ഒരാളെ കൂട്ടിക്കൊണ്ടു വരും എന്ന് പല്ലിശ്ശേരി ഹരിഹരനോട്. 'മമ്മൂട്ടി ആണെങ്കിൽ, ഒഴിവാക്കൂ' എന്നായിരുന്നത്രെ ഹരിഹരന്റെ പ്രതികരണം. എന്നാൽ, ഹരിഹരൻ മനസ്സിൽക്കണ്ട ആൾ തന്നെയായിരുന്നു ആ അതിഥി. 'ഒരു വടക്കൻ വീരഗാഥ'യിലേക്ക് മമ്മൂട്ടി എത്തപ്പെടാൻ കാരണം താനാണ് എന്ന് പല്ലിശ്ശേരി

5/6
അന്നാളുകളിൽ സ്റ്റാർ ഇന്റർവ്യൂ എന്ന പേരിൽ തങ്ങൾ അഭിമുഖം നടത്തിയിരുന്നു. ഹരിഹരന്റെ അഭിമുഖം ആ വഴിയേ തരപ്പെടുത്തി. ആ വരവിൽ മമ്മൂട്ടിയേയും ഒപ്പം കൂട്ടി. മമ്മൂട്ടിയെ കണ്ടതും ഹരിഹരൻ തന്നെ രൂക്ഷമായി ഒന്ന് നോക്കി. രണ്ടുപേരെയും കൂട്ടിമുട്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പല്ലിശ്ശേരി അങ്ങനെയൊരു കള്ളം പറഞ്ഞത്. അഭിമുഖത്തിലെ ചോദ്യങ്ങൾ പൂർത്തിയാക്കി. എന്നാൽ സിനിമയിലേക്ക് മമ്മൂട്ടി എന്ന കാര്യത്തോട് എം.ടി. ഇതുവരെയും ഒ.കെ. പറഞ്ഞിട്ടില്ല. ഇയാൾ തലവേദനയാകും എന്നായിരുന്നത്രെ ഹരിഹരന്റെ പ്രതികരണം

6/6
ആ വഴിയേ മമ്മൂട്ടിക്ക് എം.ടിയും ഹരിഹരനും ചേർന്നൊരു എൻട്രി നൽകി. 15 ദിവസങ്ങൾക്ക് ശേഷം മമ്മൂട്ടി സെറ്റിൽ തലവേദനയുണ്ടാക്കുന്നു എന്ന് പല്ലിശ്ശേരിയെ വിളിച്ച് ഹരിഹരൻ പരാതിപ്പെട്ടത്രേ. ഷൂട്ടിങ്ങിനിടയിലായതു കാരണം കടുത്ത തീരുമാനങ്ങൾ എടുക്കാനുമാവില്ല. ഒടുവിൽ 'ഒരു വടക്കൻ വീരഗാഥ'യിലെ പ്രകടനത്തിന് മമ്മൂട്ടി ദേശീയ പുരസ്കാരം നേടുമ്പോൾ, സിനിമയിലേക്ക് മമ്മൂട്ടി എത്താനുള്ള കാരണം പല്ലിശ്ശേരി എന്ന് ഹരിഹരൻ പറഞ്ഞ വാചകം ഒരിടത്ത് പ്രസിദ്ധീകരിച്ച് വന്നതിന് നടൻ തന്നെവിളിച്ച് ക്ഷുഭിതനായി സംസാരിച്ചു എന്നും പല്ലിശ്ശേരി അവകാശപ്പെടുന്നു

ആരോരുമറിയാതെ വിജയ് ദേവര്കൊണ്ടക്കും രശ്‌മിക മന്ദാനയ്ക്കും വിവാഹനിശ്ചയം?

  • വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹനിശ്ചയം നടത്തി.

  • 2026 ഫെബ്രുവരിയിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹം കഴിക്കാൻ പദ്ധതിയിടുന്നു.

  • രശ്മികയും വിജയ് ദേവരകൊണ്ടയും അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാത്തത് ശ്രദ്ധേയമാണ്.

View All
advertisement