ഛർദ്ധിയും മറ്റു ഗർഭകാല ലക്ഷങ്ങളും നിറഞ്ഞതായിരുന്നു ആദ്യ മൂന്ന് മാസങ്ങളെന്നു പേളി. എന്നാൽ രണ്ടാം ഘട്ടമെത്തിയതോടെ താൻ കൂടുതൽ ഉന്മേഷവതിയായതായി തോന്നുന്നു. ഇതുവരെയും അത് ഒട്ടേറെ സന്തോഷത്തിനു ഇടനൽകിയിട്ടുണ്ട്.. ഭക്ഷണമുണ്ടാക്കൽ, വൃത്തിയാക്കൽ, ഡ്രൈവിംഗ് എന്നിവയെല്ലാം ചെയ്യുന്നു. കുഞ്ഞിനെ പറ്റിയും പേളിക്ക് പറയാനുണ്ട്
ഇപ്പോൾ കൈകൾ സ്വാഭാവികമായും വയറിനു ചുറ്റും ഇരിക്കാറുണ്ട്. അമ്മയുടെ വികാരം ഉള്ളിൽ നിറയുന്നതായും പേളി. കുഞ്ഞിനെ സംരക്ഷിക്കാനുള്ള ചുമതല തനിക്കുണ്ട്. താൻ ഇപ്പോൾ എന്താണോ അനുഭവിക്കുന്നത്, അത് പറയണമെന്ന് തോന്നിയത് കൊണ്ടാണ് പോസ്റ്റ് ചെയ്തതെന്ന് പേളി പറയുന്നു. പുതിയ ഒരാളെ ഈ ലോകത്തേക്ക് ക്ഷണിക്കുന്നതിൽ താനും ഭർത്താവും സന്തോഷത്തിലാണെന്ന് പേളി