Premalu | യുവത്വം ആഘോഷമാക്കിയ വിജയം; ഈ വര്‍ഷത്തെ ആദ്യ 50 കോടി 'പ്രേമലു'വിന് സ്വന്തം

Last Updated:
റിലീസ് ചെയ്ത് 13-ാം ദിവസമാണ് 50 കോടി ക്ലബ്ബ് എന്ന നിര്‍ണായക നേട്ടം ചിത്രം സ്വന്തമാക്കിയത്
1/8
 മലയാളത്തിലെ ഈ വര്‍ഷത്തെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമായി പ്രേമലു, ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍  ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

advertisement
2/8
 നസ്ലെന്‍, മമിത ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

3/8
 റിലീസ് ചെയ്ത് 13-ാം ദിവസമാണ് 50 കോടി ക്ലബ്ബ് എന്ന നിര്‍ണായക നേട്ടം ചിത്രം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷമെത്തിയ രോമാഞ്ചത്തിന് ശേഷം ആഗോള ബോക്സോഫില്‍ സര്‍പ്രൈസ് ഹിറ്റ് അടിച്ച ചിത്രമായി പ്രേമലു മാറി. 

4/8
 കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും ആന്ധ്രയിലും വിദേശ സ്ക്രീനുകളിലും മികച്ച പ്രകടനമാണ് പ്രേമലു നേടിയത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നിവയ്ക്ക് ശേഷം പ്രേമലുവിലൂടെ ഹാട്രിക് വിജയം നേടിയ സംവിധായകനായി ഗിരീഷ് എഡി മാറി. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

5/8
 കഴിഞ്ഞ ഞായറാഴ്ച കേരളത്തില്‍ നിന്ന് മാത്രം നേടിയത് 3 കോടി രൂപയാണ്ചിത്രം നേടിയത് . സിനിമയുടെ ആദ്യവാരത്തിലെ ആഗോള ഗ്രോസ് കലക്‌ഷൻ 26 കോടിയാണെന്നതും മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡ് തുകയാണ്.

6/8
 ഏകദേശം 12.5 കോടി ബജറ്റില്‍ നിര്‍മ്മിച്ച പ്രേമലു മുടക്കുമുതല്‍ തിരിച്ചുപിടിച്ച് രണ്ടാംവാരവും ശക്തമായ നിലയില്‍ തുടരുന്നു. ടോവിനോയുടെ അന്വേഷിപ്പിന്‍ കണ്ടെത്തും, മമ്മൂട്ടിയുടെ ഭ്രമയുഗത്തിനുമൊപ്പം മികച്ച പ്രകടനമാണ് പ്രേമലു കാഴ്ചവെച്ചത്. 

7/8
 നസ്ലെന്‍- മമിത കോംബോ എല്ലാത്തരം പ്രേക്ഷകരിലും ഉണ്ടാക്കിയ സ്വീകാര്യത സിനിമയ്ക്ക് ഗുണകരമായി. രസകരമായ കോമഡി രംഗങ്ങളുമായി തിയേറ്ററുകളില്‍ അക്ഷരാര്‍ഥത്തില്‍ പ്രേമലു ചിരിപ്പൂരം തീര്‍ത്തു.

8/8
 ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി.എഫ്.എക്സ്.: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി.ഐ.: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.

തൃശൂരിലെ പുലികളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി മൂന്നു ലക്ഷം രൂപ
തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി മൂന്നു ലക്ഷം രൂപ
  • തൃശൂർ ജില്ലയിൽ ഓണത്തിന് പുലികളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി 3 ലക്ഷം രൂപ.

  • എട്ടു സംഘങ്ങൾക്കായി 24 ലക്ഷം രൂപ അനുവദിച്ചു, ഇത് കേന്ദ്ര ഫണ്ടിന്റെ കീഴിലാണ്.

  • തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ അനുവദിക്കുന്ന 1 ലക്ഷം രൂപയ്ക്ക് പുറമേയാണ്.

View All
advertisement