advertisement

മോഹൻലാൽ സിനിമയിലെ പേരില്ലാ അഭിനേതാവായി തുടങ്ങിയ പിതാവ്; മകൾ നായികയായ ആദ്യ ചിത്രം സൂപ്പർഹിറ്റ്

Last Updated:
മലയാളത്തിൽ വരുന്നതിനും വളരെ മുൻപേ, 'സൈവം' എന്ന തമിഴ് സിനിമയിൽ താരം അവതരിപ്പിച്ച തമിഴ് സെൽവി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു
1/6
കേവലം ഒന്നര വയസുള്ളപ്പോൾ അച്ഛനമ്മമാരുടെ കയ്യിലിരുന്ന് മാൾ കാണാൻ പോയ കുഞ്ഞിന് അവളുടെ ആദ്യ പരസ്യചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം വന്നുചേർന്നു. പിൽക്കാലത്ത് മക്ഡൊണാൾഡ്‌സ് ഉൾപ്പെടുന്ന നിരവധിയായ ബ്രാൻഡുകളുടെ മുഖമാവാൻ ആ കുഞ്ഞിന് അവസരങ്ങൾ തുറന്നു വന്നു. ക്ലിനിക് പ്ലസ് ഷാംപൂവിന്റെ പരസ്യത്തിൽ ആ പെൺകുട്ടിയുടെ മുഖം ആരും മറക്കാനിടയില്ല. അച്ഛനെപ്പോലെ ആ മകൾക്കും സിനിമയിലേക്കുള്ള വാതിലുകൾ തുറന്നു വന്നു. മോഹൻലാൽ സിനിമയിലൂടെ പേര് പോലുമില്ലാത്ത കഥാപാത്രമായി അഭിനയം തുടങ്ങിയ നടന്റെ മകളാണ് ആ കുഞ്ഞ്

2/6
അച്ഛന്റെ ആദ്യ സിനിമ പറയാനും വേണ്ടിയില്ല എന്നിരുന്നാലും, മകൾ എന്നുമുതൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടുവോ, അന്ന് മുതൽ അവളുടെ മുഖം ക്യാമറാക്കണ്ണുകളിലൂടെ ജനം നോക്കിവച്ചു. പരസ്യചിത്രങ്ങൾ വഴി നടൻ രാജ് അർജുനിന്റെ മകൾ സാറ അർജുന് അവരുടെ ആദ്യ ചിത്രമായ ദൈവത്തിരുമകളിലേക്ക് വാതിൽ തുറന്നുവന്നു. മഹാരാഷ്ട്ര സ്വദേശിയായ പെൺകുട്ടി തമിഴ് പഠിച്ച്‌ വിക്രമിനൊപ്പം അരങ്ങുതകർത്തു. സണ്ണി വെയ്‌നിന്റെ ഒപ്പമുള്ള കുട്ടിക്കുറുമ്പിയായി സാറ 'ആൻ മരിയ കലിപ്പിലാണ്' എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു (തുടർന്ന്‌ വായിക്കുക)

3/6
രാജ് അർജുനിന്റെ അരങ്ങേറ്റം മോഹൻലാൽ പ്രധാന കഥാപാത്രമായ റാം ഗോപാൽ വർമയുടെ 'കമ്പനി' എന്ന സിനിമയിലൂടെയാണ് എങ്കിൽ പോലും, 'ബ്ലാക്ക് ഫ്രൈഡേ' എന്ന അനുരാഗ് കശ്യപ് ചിത്രത്തിലാണ് അദ്ദേഹത്തിന് ആദ്യമായി പേരുള്ള കഥാപാത്രം ലഭിക്കുന്നത്. ഏതാനും ഹിന്ദി സിനിമകളിൽ അഭിനയിച്ച ശേഷം, രാജ് അർജുൻ തമിഴ് മേഖലയിലേക്ക് ചുവടുവച്ചു. താണ്ഡവം എന്ന തമിഴ് ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. മാറിമാറി വരുന്ന സാങ്കേതികതയുടെ കാലത്തു താൻ അപ്ഡേറ്റ് ആയിരുന്നു എങ്കിൽ പോലും, സിനിമകളിൽ അവസരം നേടാൻ അതൊന്നും പ്രയോജനം ചെയ്യാതെ പോയി എന്ന്‌ രാജ് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി
രാജ് അർജുനിന്റെ അരങ്ങേറ്റം മോഹൻലാൽ പ്രധാന കഥാപാത്രമായ റാം ഗോപാൽ വർമയുടെ 'കമ്പനി' എന്ന സിനിമയിലൂടെയാണ് എങ്കിൽ പോലും, 'ബ്ലാക്ക് ഫ്രൈഡേ' എന്ന അനുരാഗ് കശ്യപ് ചിത്രത്തിലാണ് അദ്ദേഹത്തിന് ആദ്യമായി പേരുള്ള കഥാപാത്രം ലഭിക്കുന്നത്. ഏതാനും ഹിന്ദി സിനിമകളിൽ അഭിനയിച്ച ശേഷം, രാജ് അർജുൻ തമിഴ് മേഖലയിലേക്ക് ചുവടുവച്ചു. 'താണ്ഡവം' എന്ന തമിഴ് ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. മാറിമാറി വരുന്ന സാങ്കേതികതയുടെ കാലത്തു താൻ അപ്ഡേറ്റ് ആയിരുന്നു എങ്കിൽ പോലും, സിനിമകളിൽ അവസരം നേടാൻ അതൊന്നും പ്രയോജനം ചെയ്യാതെ പോയി എന്ന്‌ രാജ് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി
advertisement
4/6
പക്ഷേ അച്ഛന്റെ കൈകളിലേക്ക് വരേണ്ടതെല്ലാം മകൾ തൊട്ടതും പൊന്നായി. ഉത്തരേന്ത്യൻ സ്വദേശിയെങ്കിൽ പോലും സാറ അർജുന്റെ അഭിനയ പാടവത്തിന് മാറ്റേകിയത് തെന്നിന്ത്യൻ ചലച്ചിത്ര മേഖലയായിരുന്നു. മലയാളത്തിൽ ആകെ ഒരു സിനിമയിൽ മാത്രമേ അഭിനയിച്ചുള്ളൂ എങ്കിലും സാറ അർജുന്റെ ആൻ മരിയ ഉണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. ഇവിടെ വരുന്നതിനും വളരെ മുൻപേ, 'സൈവം' എന്ന തമിഴ് സിനിമയിൽ സാറ അവതരിപ്പിച്ച തമിഴ് സെൽവി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു

5/6
പൊന്നിയിൻ സെൽവൻ രണ്ടു ഭാഗങ്ങളിലും നന്ദിനിയുടെ ചെറുപ്രായം അവതരിപ്പിക്കുക വഴി ബാലതാരത്തിൽ നിന്നും യൗവനപ്രായത്തിലെ കഥാപാത്രങ്ങൾ സാറ അർജുൻ കൈകാര്യം ചെയ്‌തു തുടങ്ങി. പിന്നെ നടന്നത് ചരിത്രം. പൊന്നിയിൻ സെൽവന്റെ ഒച്ചപ്പാടും ബഹളവും കെട്ടടങ്ങിയ ശേഷം, സാറ അർജുനെ പിന്നീട് കാണുന്നത് അങ്ങ് ബോളിവുഡിൽ. 'ധുരന്ധർ' എന്ന ഹിന്ദി ചിത്രത്തിലെ നായികാവേഷം ചെയ്തത് ഈ യുവതിയാണ്. ആകെ 20 വയസ് മാത്രം പ്രായമുള്ള സാറ അർജുൻ, രൺവീർ സിംഗിന്റെ കൂടെ പക്വമതിയായ വേഷം കൈകാര്യം ചെയ്‌തു

6/6
ബോക്സ് ഓഫീസിൽ 1,350.83 നും 1,428 കോടിക്കും ഇടയിൽ കളക്ഷൻ നേടിയ, ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവുമധികം വരുമാനം നേടുന്ന ചിത്രമായി സാറ അർജുന്റെ 'ധുരന്ധർ' റെക്കോർഡ് ഇട്ടു. ഈ സിനിമയുടെ രണ്ടു ഭാഗങ്ങളും സൂപ്പർഹിറ്റ്. 'ധുരന്ധർ' ഒന്നും രണ്ടും ഭാഗങ്ങൾക്കിടയിൽ സാറ അർജുൻ ഒരു തെലുങ്ക് സിനിമയിലും അഭിനയിച്ചു. മകളുടെ കരിയറിലെ ഓരോ ചുവടുകൾക്കും പിതാവ് രാജ് അർജുനിന്റെ മേൽനോട്ടം കൂടിയുണ്ട്

പേരിൽ 'നായർ' ആകാം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

  • തിരഞ്ഞെടുപ്പ് കമ്മീഷന് അഞ്ജലി നായർ എന്ന പേര് വോട്ടിങ് യന്ത്രത്തിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചു

  • അഞ്ജലി പി വി എന്ന പേരിൽ വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയതിൽ ആശയക്കുഴപ്പമുണ്ടാകുമെന്ന് ഹർജി

  • ജനാധിപത്യമെന്ന court അഭിപ്രായം, സ്ഥാനാർത്ഥിക്ക് ഒരു വോട്ടു പോലും നഷ്ടമാകാൻ പാടില്ല

View All
advertisement