advertisement

പേരിൽ 'നായർ' ആകാം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

Last Updated:

വോട്ടിങ് യന്ത്രത്തിൽ തന്റെ പേര് അഞ്ജലി പി വി എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതതെന്നും ഇതു മാറ്റി അഞ്ജലി നായർ എന്നാക്കാൻ നിർദേശം നൽകണമെന്നും ആശ്യപ്പെട്ടാണ് എൻഡിഎ സ്ഥാനാർത്ഥി ഹൈക്കോടതിയെ സമീപിച്ചത്

അഞ്ജലി നായർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
അഞ്ജലി നായർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
കൊച്ചി: അഞ്ജലി നായർ എന്ന പേര് വോട്ടിങ് യന്ത്രത്തിൽ ഉൾപ്പെടുത്തണമെന്ന തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ ആവശ്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിർദേശിച്ചു. ജില്ലാ വരണാധികാരിക്കാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദേശം നൽകിയിരിക്കുന്നത്. ശനിയാഴ്ച വരണാധികാരി മുമ്പാകെ ഹാജരാകാനും കോടതി അഞ്ജലി നായരോട് നിർദേശിച്ചിട്ടുണ്ട്. വോട്ടിങ് യന്ത്രത്തിൽ തന്റെ പേര് അഞ്ജലി പി വി എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതതെന്നും ഇതു മാറ്റി അഞ്ജലി നായർ എന്നാക്കാൻ നിർദേശം നൽകണമെന്നും ആശ്യപ്പെട്ടാണ് എൻഡിഎ സ്ഥാനാർത്ഥി ഹൈക്കോടതിയെ സമീപിച്ചത്.
'വോട്ട് നഷ്ടമാകാൻ പാടില്ല'
സ്ഥാനാർത്ഥി അവർ അറിയപ്പെടുന്ന പേരിൽ മത്സരിക്കുന്നത് അല്ലേ ജനാധിപത്യമെന്ന് കോടതി ചോദിച്ചു. മനസിലാക്കാൻ പറ്റാത്തതുകൊണ്ട് സ്ഥാനാർത്ഥിക്ക് ഒരു വോട്ടു പോലും നഷ്ടമാകാൻ പാടില്ല എന്നാണ് അഭിപ്രായമെന്നും കോടതി പറഞ്ഞു. തുടർന്നാണ് അഞ്ജലിയുടെ അപേക്ഷ പരിഗണിക്കാൻ കോടതി നിര്‍ദേശിച്ചത്.
തിരഞ്ഞെടുപ്പ് പത്രികയിൽ താൻ അഞ്ജലി പി വി എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും പൊതുജീവിതത്തിലും ചലച്ചിത്ര മേഖലയിലും തന്റെ പേര് അഞ്ജലി നായർ എന്നാണെന്ന് സ്ഥാനാർത്ഥി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും പോസ്റ്ററുകളടിച്ചതുമെല്ലാം ആ പേരിലാണ്. എന്നാൽ വോട്ടിങ് യന്ത്രത്തിൽ അഞ്ജലി പി വി എന്നാണുള്ളത്. ഇത് തനിക്ക് വോട്ടു ചെയ്യാനെത്തുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കുകയും അർഹമായ വോട്ട് നഷ്ടപ്പെടുത്തുകയും ചെയ്യും.
advertisement
പേര് അഞ്ജലി നായർ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വരണാധികാരിക്ക് അപേക്ഷ നൽകിയെങ്കിലും ഇത് പരിഗണിക്കപ്പെട്ടില്ലെന്നും അതിനാൽ കോടതിയെ സമീപിക്കുന്നു എന്നുമാണ് അഞ്ജലിയുടെ ഹർജിയിൽ പറയുന്നത്. തൃപ്പൂണിത്തുറയിൽ എൻഡിഎയുടെ സഖ്യകക്ഷിയായ ട്വന്റി 20യുടെ സ്ഥാനാർത്ഥിയാണ് അഞ്ജലി നായർ.
Summary: The Kerala High Court has intervened in a petition filed by Anjali Nair, the NDA candidate (representing Twenty20) for the Thrippunithura constituency, regarding her name on the Electronic Voting Machines (EVMs). Anjali Nair approached the court stating that while her official nomination used the name Anjali P.V., she is widely known in public life and the film industry as Anjali Nair. The candidate argued that having "Anjali P.V." on the EVM would cause confusion among voters who recognize her by her popular name, potentially leading to a loss of votes. All her campaign materials and posters use the name "Anjali Nair."
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പേരിൽ 'നായർ' ആകാം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി
Next Article
advertisement
പേരിൽ 'നായർ' ആകാം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി
പേരിൽ 'നായർ' ആകാം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി
  • തിരഞ്ഞെടുപ്പ് കമ്മീഷന് അഞ്ജലി നായർ എന്ന പേര് വോട്ടിങ് യന്ത്രത്തിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചു

  • അഞ്ജലി പി വി എന്ന പേരിൽ വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയതിൽ ആശയക്കുഴപ്പമുണ്ടാകുമെന്ന് ഹർജി

  • ജനാധിപത്യമെന്ന court അഭിപ്രായം, സ്ഥാനാർത്ഥിക്ക് ഒരു വോട്ടു പോലും നഷ്ടമാകാൻ പാടില്ല

View All
advertisement