രണ്ടര വർഷം തിയേറ്ററിലോടിയ സിനിമ; അഭിനയിച്ചത് മലയാളി നായികമാർ; റെക്കോർഡിട്ട ചിത്രം
- Published by:meera_57
- news18-malayalam
Last Updated:
രണ്ടര വർഷം ഒരു തിയേറ്ററിൽ ഓടിയ ഒരു സിനിമയുണ്ട്. ഇതിന്റെ മലയാളം, തമിഴ് പതിപ്പുകളിൽ രണ്ട് മലയാളി നടിമാർ അഭിനയിച്ചു എന്നതാണ് പ്രത്യേകത
ആഴ്ചകളോ മാസങ്ങളോ അല്ല. നീണ്ട മുപ്പത് വർഷങ്ങൾ ഒരേ തിയേറ്ററിൽ നിർത്താതെ പ്രദർശിപ്പിച്ച ഒരു സിനിമ എന്ന് പറഞ്ഞാൽ, പെട്ടെന്ന് മനസിലേക്ക് വരിക ഷാരൂഖ് ഖാൻ, കജോൾ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഹിന്ദി ചിത്രം ദിൽവാലെ ദുൽഹനിയ ലെ ജായേംഗേ ആയിരിക്കും. ഈ സിനിമ മുംബൈയിലെ മറാത്താ മന്ദിറിൽ നിർത്താതെ ഓടിയത് നീണ്ട മൂന്നു പതിറ്റാണ്ടുകൾ. അത്രയുമില്ല എങ്കിലും രണ്ടര വർഷം ഒരു തിയേറ്ററിൽ ഓടിയ ഒരു സിനിമയുണ്ട്. ഇതിന്റെ മലയാളം, തമിഴ് പതിപ്പുകളിൽ രണ്ട് മലയാളി നടിമാർ അഭിനയിച്ചു എന്നതാണ് പ്രത്യേകത
advertisement
മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്റെ (Manichitrathazhu) റീമേക്കായിരുന്നു തമിഴിൽ റിലീസ് ചെയ്ത 'ചന്ദ്രമുഖി'. ഇവിടെ ഫാസിലും സംഘവും ചേർന്ന് ക്ലാസിക് ആക്കി മാറ്റിയ സിനിമയ്ക്ക് തമിഴ് ഭാഷ്യം രചിച്ചത് പി. വാസു. ഗംഗയായി വേഷമിട്ട ശോഭനയെ പിന്നീട് പലരും അനുകരിക്കാൻ ശ്രമിച്ചുവെങ്കിലും, അതുപോലെയാവാൻ ആർക്കും കഴിഞ്ഞില്ല. അതേ വേഷം തമിഴിൽ ചെയ്തത് നടി ജ്യോതികയാണ്. മലയാളത്തിലെ ഗംഗയോളം വരുമോ തമിഴ് പേശിയ ഗംഗ എന്ന് പലരും ചോദിച്ചു (തുടർന്ന് വായിക്കുക)
advertisement
മോഹൻലാൽ അവതരിപ്പിച്ച സണ്ണിക്ക് തുല്യനായി വന്നത് തലൈവർ രജനീകാന്ത്. സുരേഷ് ഗോപി അവതരിപ്പിച്ച നകുലനു പകരമായത് പ്രഭു. അയൽവീട്ടിലെ 'രാമനാഥനായി' 'അല്ലിയുടെ ചെക്കൻ മഹാദേവനായി' അഭിനയിച്ച നർത്തകൻ ശ്രീധറിനു പകരം മലയാള നടൻ വിനീതും സ്‌ക്രീനിൽ എത്തി. ഇനിയും എടുത്തുപറയേണ്ട ഒരു കഥാപാത്രമുണ്ട്; ശ്രീദേവി. നകുലന്റെയും ഗംഗയുടെയും ഭാവി മാത്രം മുന്നിൽക്കണ്ട്, സ്വന്തം ജീവിതത്തിലെ ഏറ്റവും വലിയ റിസ്ക്ക് എടുക്കാൻ തയാറായ വിനയ പ്രസാദ് കഥാപാത്രത്തിന് പകരമായി തമിഴിൽ അഭിനയിച്ചത് നയൻതാര
advertisement
മണിച്ചിത്രത്താഴിലെ പ്രശസ്തമായ നൃത്തഗാനരംഗം ഒരുമുറൈ വന്ത് പാർത്തായ... ചിട്ടപ്പെടുത്തി നൃത്തം ചെയ്തത് നടി ശോഭന. തമിഴിൽ അത് ജ്യോതികയും ഹിന്ദിയിൽ ഭൂൽ ഭുലായ ആയപ്പോൾ വിദ്യ ബാലനും ആടി തകർത്തു. രണ്ട് ഭാഷകളിലും ഒപ്പം പിടിച്ചു നിൽക്കാൻ നടൻ വിനീത് തന്നെ വേണ്ടിവന്നു. ഹിന്ദിയിൽ കേൾക്കുന്ന പുരുഷ ശബ്ദം മലയാളി ഗായകൻ എം.ജി. ശ്രീകുമാറിന്റേതാണ്. ഒപ്പം പാടിയത് ഗായിക ശ്രേയ ഘോഷാൽ. ആരെല്ലാം വന്നാലും മണിച്ചിത്രത്താഴിന്റെയും ഒരുമുറൈ വന്ത് വന്ത് പാർത്തായയുടെയും തട്ട് താണ് തന്നെയിരിക്കും; ഒരു കാര്യത്തിലൊഴികെ
advertisement
ഒറിജിനൽ ചിത്രമായ മണിച്ചിത്രത്താഴ് ഒരു വർഷത്തിന് മേലെ തിയേറ്ററിൽ ഉണ്ടായിരുന്നു എങ്കിൽ, അതിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖി ഓടിയതാകട്ടെ, രണ്ടര വർഷക്കാലവും. 2005ൽ റിലീസ് ചെയ്ത ഈ ചിത്രം 800ലധികം ദിവസം തിയറ്ററുകൾ നിറഞ്ഞോടി. ചെന്നൈയിലെ ശാന്തി തിയേറ്ററിൽ ചിത്രം പ്രദർശിപ്പിച്ചത് നീണ്ട 890 ദിവസങ്ങൾ. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രത്തിന്റെ റീമേക്കിൽ രജനികാന്ത്, പ്രഭു, ജ്യോതിക, നയൻതാര, നാസർ, മാളവിക, വടിവേലു എന്നിവർ പ്രധാന കഥാപാത്രങ്ങളായി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ സിനിമ കൂടിയാണിത്. മലയാളത്തിലും തമിഴിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളി നടിമാർ എന്ന പ്രത്യേകതയുമുണ്ട്
advertisement










