Shreya Ghoshal|'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടം അനുഭവിക്കുന്നു'; നിറവയർ ചിത്രം പങ്കുവെച്ച് ശ്രേയാ ഘോഷാൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സന്തോഷ വാർത്ത ശ്രേയ ആരാധകര്‍ക്കായി പങ്കുവെച്ചത്. ഇപ്പോൾ ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ് പ്രിയ ഗായിക.
ആദ്യ കണ്മണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് ഗായിക ശ്രേയാ ഘോഷാലും ഭർത്താവ് ശൈലാദിത്യ മുഖപാധ്യായയും. നിറവയറുമായി നിൽക്കുന്ന ചിത്രങ്ങളാണ് ഞായറാഴ്ച ശ്രേയാ ഘോഷാൽ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണ് അനുഭവിക്കുന്നതെന്ന് ശ്രേയ കുറിച്ചു. ദൈവത്തിന്റെ ദിവ്യ അത്ഭുതമെന്നും ശ്രേയാ വിശേഷിപ്പിക്കുന്നു. ഭർത്താവ് തന്നെയാണ് ചിത്രങ്ങൾ പകർത്തിയത്.
advertisement
ബംഗാളിൽ നിന്നെത്തി ശബ്ദമാധുര്യത്തിലൂടെ മലയാളികളുടെ അടക്കം പ്രിയ ഗായികയായി മാറിയ പാട്ടുകാരിയാണ് ശ്രേയ ഘോഷാൽ. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സന്തോഷ വാർത്ത ശ്രേയ ആരാധകര്‍ക്കായി പങ്കുവെച്ചത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഗായിക പങ്കുവെക്കുമ്പോൾ മലയാളികൾ അടക്കമുള്ള ആരാധകരും ആശംസകളുമായി എത്തിയിരുന്നു.
advertisement
advertisement
advertisement
advertisement
advertisement
നാല് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡുകളിൽ അഞ്ചെണ്ണമുൾപ്പെടെ 6 ഫിലിം ഫെയർ അവർഡുകൾ, മികച്ച പിന്നണി ഗായികയ്ക്കുള്ള ഒൻപത് സൗത്ത് ഫിലിം ഫെയർ പുരസ്കാരങ്ങൾ മികച്ച ഗായികയ്ക്കുള്ള രണ്ട് തമിഴ്‍നാട് സ്റ്റേറ്റ് ഫിലിം അവാർഡ്, 2009, 2011, 2014, 2018 വർഷങ്ങളിലെ മികച്ച ഗായികക്കുള്ള കേരളസംസ്ഥാന അവാർഡും ശ്രേയാ ഘോഷാൽ സ്വന്തമാക്കിയിട്ടുണ്ട്.
advertisement