Alka Yagnik: അപൂർവ രോഗം; കേൾവിശക്തി നഷ്ടമായെന്ന് ഗായിക അൽക്ക യാഗ്നിക്
- Published by:Rajesh V
- news18-malayalam
Last Updated:
Alka Yagnik Hearing Loss: ''നിങ്ങളുടെ സ്നേഹത്തിലൂടെയും പിന്തുണയിലൂടെയും പഴയജീവിതത്തിലേക്കു മടങ്ങിവരാനാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഈ നിർണായകമായ നിമിഷത്തിൽ നിങ്ങളുടെ സ്നേഹം എനിക്കു ശക്തി നൽകട്ടെ''
advertisement
advertisement
ഏതാനും ആഴ്ചകൾക്കു മുമ്പ് ഞാൻ ഒരു വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ കേൾവിശക്തിക്കു തകരാർ സംഭവിച്ചതായി തോന്നി. കുറച്ചു നാളുകളായി എന്നെ മുഖ്യധാരയിൽ കാണാതെ വന്നതോടെ പലരും അന്വേഷിക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ മൗനം വെടിയുന്നത്. അപൂർവമായി സംഭവിക്കുന്ന കേൾവിനഷ്ടമാണ് എനിക്കുണ്ടായത്. പെട്ടെന്നുണ്ടായ ഈ അപ്രതീക്ഷിത രോഗാവസ്ഥ എന്നെ പൂർണമായും ഉലച്ചു. ഇപ്പോൾ ഞാൻ അതിനോടു പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. ദയവായി നിങ്ങളുടെ പ്രാർഥനയിൽ എന്നെ ഓർമിക്കണം. നിങ്ങളുടെ സ്നേഹത്തിലൂടെയും പിന്തുണയിലൂടെയും പഴയജീവിതത്തിലേക്കു മടങ്ങിവരാനാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഈ നിർണായകമായ നിമിഷത്തിൽ നിങ്ങളുടെ സ്നേഹം എനിക്കു ശക്തി നൽകട്ടെ- അൽക്ക യാഗ്നിക് കുറിച്ചു. (Image: Instagram/ therealalkayagnik)
advertisement
advertisement