പ്രഭാസിന്റെ വില്ലനായി എത്തുമെന്ന വാർത്തകൾക്കിടെ സലാർ പോസ്റ്റർ ഇൻസ്റ്റയിൽ പങ്കുവച്ച് 'കൊറിയൻ ലാലേട്ടൻ' ഡോൺ ലീ
- Published by:Nandu Krishnan
- news18-malayalam
Last Updated:
പ്രഭാസ് നായകനാകുന്ന ചിത്രമായ സ്പിരിറ്റിൽ ഡോൺ ലീ വില്ലൻ വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു
ട്രെയിൻ ടു ബൂസാൻ എന്ന ഒറ്റ ചിത്രം കൊണ്ട് ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ച ദക്ഷിണ കൊറിയൻ നടനാണ് ഡോൺ ലീ എന്നറിയപ്പെയുന്ന മാ ഡോങ് സിയോക്. താരം ഇൻസ്റ്റാ ഗ്രാമിൽ പങ്കുവച്ച ഒരു സ്റ്റോറിയാണ് ഇപ്പോൾ ഇന്ത്യയിലെ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. തെലുങ്ക് സൂപ്പർ താരം പ്രഭാസിന്റെ അടുത്തിടെ ഇറങ്ങിയ സലാർ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഡോൺ ലീ പങ്കുവച്ചത്. ഇത് പ്രഭാസ് ആരാധകരെയും ആവേശത്തിലാഴ്തിയിരിക്കുകയാണ്.
advertisement
സന്ദീപ് റെഡ്ഡി വങ്ക പ്രഭാസിന നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സ്പിരിറ്റിൽ ഡോൺ ലീ വില്ലൻ വേഷത്തിൽ എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഡോൺലി തന്നെ പ്രഭാസിന്റെ ചിത്രത്തിന്റെ പോസ്റ്റർ പങ്കു വച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സലാർ താൻ കണ്ടുവെന്നും ഡോൺ ലീ വെളിപ്പെടുത്തി. എന്നാൽ സ്പിരിറ്റിൽ അഭിനയിക്കുന്നതിനെ കുറിച്ച് ഡോൺ ലീയുടെ ഭാഗത്തുനിന്നും സ്ഥീരീകരണമൊന്നും ഉണ്ടായിട്ടില്ല.
advertisement
ഒരു തമ്പ്സ് അപ്പ് ഈമോജിയ്ക്കൊപ്പമാണ് പ്രഭാസിന്റെ സലാർ പോസ്റ്റർ ഡോൺ ലീ ഇൻസ്റ്റ സ്റ്റോറിയായി പങ്കു വച്ചിരിക്കുന്നത്. സ്റ്റോറി കണ്ടതോടെ പ്രഭാസിന്റെ സ്പിരിറ്റിൽ ഡോൺ ലിയും ഉണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. പ്രഭാസും ഡോൺ ലിയും ഒരുമിച്ച് സിനിമയിൽ വന്നാൽ അത് തീയേറ്ററിനെ ഇളക്കി മറിക്കുമെന്നാണ് ഒരു ആരാധകൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഡോൺ ലീ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെങ്കിൽ സംവിധായകൻ വങ്ക ഒരുക്കുന്ന സ്പിരിറ്റ് തീർച്ചയായും ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കുമെന്നാണ് ഒരു ആരാധകൻ പറഞ്ഞത്.
advertisement
കഴിഞ്ഞ വർഷമാണ് സംവിധായകൻ സന്ദീപ് റെഡ്ഡി വങ്ക പ്രഭാസ് നായകനാകുന്ന സ്പിരിറ്റ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം 300 കോടി രൂപ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ഇത്തരത്തിലുള്ള ബിഗ് ബഡ്ജറ്റ് സിനിമകളുടെ പ്രീ റിലീസിംഗ് ജോലികളിലൂടെ പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായം ഉണ്ടാക്കാൻ സാധിച്ചാൽ മുടക്കുമുതലിന്റെ പകുതി ആദ്യ ദിനം നേടാമന്നും അദ്ദേഹം പറഞ്ഞു.
advertisement
കൽക്കി 2898 എഡിയാണ് പ്രഭാസിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. എപ്പിക് സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെട്ട ചിത്രം അമിതാഭ് ബച്ചൻ, കമൽ ഹാസൻ അടക്കമുള്ള വമ്പൻ താരനിരയുമായാണ് പുറത്തിറങ്ങിയത്. ഫാൻ്റസി ചിത്രമായ കണ്ണപ്പയും റെമാന്റിക് ഹൊറർ കോമഡി ചിത്രമായ രാജാ സാബുമാണ് പ്രഭാസിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.