'മാധ്യമങ്ങളിൽ പേര് വരുന്നതിൽ വേദന, ലഹരി ഉപയോ​ഗിച്ച് ഈ പണി ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല'; ശ്രീനാഥ് ഭാസി

Last Updated:
വേറെ ജോലിയൊന്നും ഇല്ലാതിരിക്കുന്നവരാണ് തന്നെ കുറിച്ചുള്ള ഈ കഥകളൊക്കെ ഇറക്കി വിടുന്നതെന്ന് ശ്രീനാഥ് ഭാസി
1/6
 മലയാള സിനിമയിലെ ലഹരി ഉപയോ​ഗം വൻ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. സിനിമാ നടന്മാരെയും സംവിധായകരെയും അടക്കം ലഹരി ഉപയോ​ഗത്തെ തുടർന്ന് പൊലീസ് പിടികൂടിയിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതിയുമായി ശ്രീനാഥ് ഭാസിക്കുള്ള ബന്ധത്തെ തുടർന്ന്, നടനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, നടനെതിരെ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.

advertisement
2/6
 ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട കേസുകളിൽ തന്റെ പേര് ഉയർന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ശ്രീനാഥ് ഭാസി. വേറെ ജോലിയൊന്നും ഇല്ലാതെ ഇരിക്കുന്നവരാണ് തന്നെ കുറിച്ചുള്ള ഈ കഥകളൊക്കെ ഇറക്കി വിടുന്നതെന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. എല്ലാ ആരോപണങ്ങളും തന്റെ തലയിൽ വയ്ക്കാൻ എളുപ്പമാണെന്നുമാണ് ഭാസിയുടെ വാക്കുകൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ ഒരു തുറന്നു പറച്ചിൽ.

3/6
 ഇതൊക്കെ ഇല്ലാത്ത കഥകളാണ്, റിയാലിറ്റിയല്ല. സിനിമയിൽ ജോലി ചെയ്യുന്ന ഒരാൾക്ക് ഇതിനൊന്നും സമയം കിട്ടില്ല. ലഹരിയൊക്കെ അടിച്ചിട്ട് ക്യാമറയുടെ മുന്നില്‍ വന്നുനിന്നാല്‍ ഈ പണി ചെയ്യാന്‍ പറ്റുമോയെന്ന് എനിക്ക് സംശയമുണ്ട്. ആളുകളുടെ അഭിപ്രായം കേൾക്കാനോ ചെവികൊടുക്കാനോ ഞാൻ നിൽക്കാറില്ലെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു.

4/6
 ലഹരിയുമായി ചേര്‍ത്തുള്ള ആരോപണങ്ങള്‍ വ്യക്തിപരമായി ബാധിക്കുന്നുണ്ട്. എന്നെ ആക്രമിക്കാന്‍ എളുപ്പമാണെന്ന് തോന്നുന്നു. ഞാന്‍ ഓടി നടന്ന് ലഹരിവില്‍പ്പന നടത്തുകയല്ലല്ലോ. അത് മനസിലാക്കാനുള്ള ബുദ്ധിയൊക്കെ എല്ലാവര്‍ക്കും ഉണ്ടെന്നാണ് വിശ്വാസം. മാധ്യമങ്ങളിൽ പേകുകൾ വരുമ്പോൾ വളരെ അധികം വേദനയുണ്ടാക്കുന്നുണ്ട്. എന്റെ ജീവിതത്തിൽ ആകെയുള്ള സന്തോഷം സിനിമയും സംഗീതവുമാണെന്ന് ഭാസി വ്യക്തമാക്കി.

5/6
 ശ്രീനാഥ് ഭാസി നായകനായെത്തുന്ന ആസാദി അടുത്ത് ആഴ്ചയാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന് വേണ്ടിയുള്ള പ്രമോഷൻ അഭിമുഖത്തിനിടയിലാണ് ഭാസി ഇക്കാര്യങ്ങൾ പറഞ്ഞത്. ഒരാശുപത്രിയുടെ പശ്ചാത്തലത്തിൽ പ്രതികാരത്തിന്റേയും അതിജീവനത്തിന്റേയും കഥ പറയുന്നചിത്രമാണ് ആസാദി.

6/6
Azadi, Sreenath Bhasi, Vani Viswanath, ശ്രീനാഥ് ഭാസി, ആസാദി
ജോ ജോർജാണ് ചിത്രത്തിന്റെ സംവിധാനം. വാണി വിശ്വനാഥ്, രവീണ രവി എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
advertisement
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്

  • തമിഴ് യുവതലമുറ നേപ്പാളിലെ ജെന്‍ സി വിപ്ലവത്തിന് സമാനമായി പ്രതിഷേധിക്കണമെന്ന് ആഹ്വാനം.

  • വിജയ്‌യുടെ റാലിക്കിടെ 41 പേര്‍ മരിച്ചതിന് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ആഹ്വാനം.

  • പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും, ഡിഎംകെ നേതാവ് കനിമൊഴി നിരുത്തരവാദപരമാണെന്ന് വിമര്‍ശിച്ചു.

View All
advertisement