advertisement

'ഡ്ര​ഗ് അഡിക്റ്റാണ്, സ്വബോധമില്ലാതെ തെന്നി വീണു'; ട്രോളുകൾക്ക് കലക്കൻ മറുപടിയുമായി വിജയ് ദേവരകൊണ്ട

Last Updated:
'സാഹിബ' എന്ന ​ഗാനത്തിന്റെ പ്രമോഷൻ പരിപാടി കഴിഞ്ഞിറങ്ങുമ്പോഴായിരുന്നു നടൻ സ്റ്റെപ്പിൽ നിന്നും തെന്നി വീണത്
1/5
 പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ തെന്നിവീണ തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയുടെ (Vijay Deverakonda) വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. മുംബൈയിലെ ഒരു കോളേജിൽ പരിപാടിക്കെത്തിയതായിരുന്നു താരം. പരിപാടി കഴിഞ്ഞിറങ്ങുന്നതിനിടെ നടൻ സ്റ്റെപ്പിൽ തെന്നി വീഴുകയായിരുന്നു.

2/5
 ഈ വീഡിയോ വൈറലായതോടെ നടൻ ഡ്ര​ഗ്സ് അഡിക്റ്റാണ്, സ്വബോധമില്ലാതെ നടക്കുന്നു എന്നിങ്ങനെയുള്ള കമന്റുകളും ട്രോളുകളുമാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞത്. വിമർശനങ്ങളും ട്രോളുകളും നിറഞ്ഞതോടെ നടന്റെ ആരാധകർ തന്നെ ഇതിന് മറുപടി നൽകിയിരുന്നു. പടികൾ ഇറങ്ങുമ്പോൾ ആരുടെ കാൽ വേണമെങ്കിലും തെന്നി വീഴാം. സ്വാഭാവികമായി സംഭവിച്ചതാകാമെന്നായിരുന്നു ആരാധകരുടെ പ്രതികരണം. (തുടർന്ന് വായിക്കുക.)

3/5
 ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരണവുമായി നടൻ തന്നെ രം​ഗത്ത് എത്തിയിരിക്കുകയാണ്. പടിയിറങ്ങുമ്പോൾ താൻ വീഴുന്ന വീഡിയോ സഹിതം പങ്കുവച്ചുകൊണ്ടായിരുന്നു നടൻ പ്രതികരിച്ചത്.

4/5
 ഞാൻ വീണത് ശരിയാണ്, അത് ഭയങ്കരമായ രീതിയിൽ വൈറലായി. റൗഡിയുടെ ജീവിതം അങ്ങനെയാണ്. വീഴ്ചയുടെ ആഘാതം വലുതാകുമ്പോഴാണ് ജീവിതത്തില്‍ ഉയർന്ന് പറക്കാൻ കഴിയുന്നതെന്നാണ് നടൻ കുറിച്ചത്. വീഴ്ചയിൽ തളരാതെ മുന്നേറികൊണ്ടിരിക്കുക, ഇത് തുടർന്ന് കൊണ്ടിരിക്കുമെന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് വിജയ് ദേവരകൊണ്ട കുറിച്ചു.

5/5
 'സാഹിബ' എന്ന ​ഗാനത്തിന്റെ പ്രമോഷൻ പരിപാടി കഴിഞ്ഞിറങ്ങുമ്പോഴായിരുന്നു വീഴ്ച സംഭവിച്ചത്. മ്യൂസിക് വീഡിയോയിൽ രാധികാ മദൻ, ജസ്‌ലീൻ റോയൽ എന്നിവർക്കൊപ്പമാണ് താരം അഭിനയിച്ചത്. പ്രശസ്ത സംവിധായകൻ സുധാൻഷു സാരിയയാണ് സാഹിബ സംവിധാനം ചെയ്തിരിക്കുന്നത്.

20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്

  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement