advertisement

എൻഎസ്എസുമായി പണ്ട് അകൽച്ചയുണ്ടായിരുന്നു; ഇപ്പോൾ ഇല്ല; രമേശ് ചെന്നിത്തല

Last Updated:

എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചതിൽ രാഷ്ട്രീയ പ്രാധാന്യമില്ല എന്ന് രമേശ് ചെന്നിത്തല. പുഷ്പാർച്ചന നടത്താൻ വേണ്ടി വന്നതാണ്

രമേശ് ചെന്നിത്തല മാധ്യമങ്ങളോട്
രമേശ് ചെന്നിത്തല മാധ്യമങ്ങളോട്
എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചതിൽ രാഷ്ട്രീയ പ്രാധാന്യമില്ല എന്ന് രമേശ് ചെന്നിത്തല. പുഷ്പാർച്ചന നടത്താൻ വേണ്ടി വന്നതാണ്. 'ദേവലോകത്ത്' ഇന്നും ഇന്നലെയും താൻ പോകാൻ തുടങ്ങിയതല്ല. ബാവ തിരുമേനിമാരുമായും താൻ നല്ല ബന്ധം സൂക്ഷിക്കുന്നു.
കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയിൽ പുതുയുഗയാത്ര ഉദ്ഘാടനം ചെയ്തത് താനാണ്. വി.ഡി. സതീശന്റെ 'പുതുയുഗയാത്ര' കേരളത്തെ ഇളക്കിമറിച്ചിരിക്കുന്നു. 10 വർഷത്തെ ഇടതുപക്ഷ ഭരണത്തിനെതിരായ ശക്തമായ ജനവികാരം ഉണ്ടാകും.
എൽഡിഎഫിന്റെ ജാഥ വിജയിച്ചില്ല എന്ന് സിപിഐ തന്നെ പറഞ്ഞു. രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ് 'പുതുയുഗയാത്ര'. കോളേജിൽ പഠിക്കുന്ന കാലം മുതൽ എൻഎസ്എസ് ആസ്ഥാനത്ത് താൻ പുഷ്പാർച്ചന നടത്താറുണ്ട്. എൻഎസ്എസുമായി തനിക്ക് പണ്ട് അകൽച്ചയുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഇല്ല എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പുതുയുഗയാത്ര
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യാത്രയുടെ ലക്ഷ്യം പൊതുജനാഭിപ്രായം സ്വരൂപിക്കലും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ സ്ഥാനം ഉറപ്പിക്കലുമാണ്. കാസർഗോട് നിന്ന് ആരംഭിച്ച യാത്ര ഇതുവരെ 10 ജില്ലകളിൽ സഞ്ചരിച്ചു.
advertisement
നിർണായക തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പരിപാടികൾ ആരംഭിക്കുന്നതിൽ വലിയ വിജയമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിൽ നിന്നുള്ള ഒരു മുതിർന്ന നേതാക്കളുടെ അസാന്നിധ്യം പലരും ചൂണ്ടിക്കാട്ടി. മാർച്ച് 7 ന് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയുടെ സമാപനത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുമെന്ന് വിവരമുണ്ട്.
പാർട്ടിയുടെയും യുഡിഎഫിന്റെയും അടിത്തട്ടിലുള്ള ഇടപെടൽ ശക്തിപ്പെടുത്തുന്നതിലാണ് യാത്ര പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സംസ്ഥാന കോൺഗ്രസ് നേതാക്കൾ. ഇതിന് പൂർണ്ണ സംഘടനാ പിന്തുണ തുടർന്നും ലഭിക്കുമെന്ന് അവർ പറഞ്ഞു. ചൊവ്വാഴ്ച കോട്ടയത്ത് പ്രവേശിച്ച യാത്ര പത്തനംതിട്ട, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങൾ പിന്നിട്ട് തിരുവനന്തപുരത്ത് സമാപിക്കും.
advertisement
Summary: Ramesh Chennithala says there is no political significance in visiting the NSS headquarters. He came to pay floral tributes. He did not start going to 'Devalokam' today or yesterday. He also maintains good relations with Bava Thirumeni. He was the one who inaugurated the Puthu Yuga Yatra in Changanassery the other day. Chennithala says V.D. Satheesan's 'Puthu Yuga Yatra' has shaken Kerala and there will be strong public sentiment against the 10-year Left rule
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൻഎസ്എസുമായി പണ്ട് അകൽച്ചയുണ്ടായിരുന്നു; ഇപ്പോൾ ഇല്ല; രമേശ് ചെന്നിത്തല
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement