റിയാദ്: കഴിഞ്ഞ ദിവസം ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സൗദിയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 103 ആയി
2/ 8
1122പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.
3/ 8
ഇതോടെ സൗദിയിൽ ആകെ രോഗബാധിതരുടെ എണ്ണം 10484 ആയി
4/ 8
ചികിത്സയിൽ തുടരുന്നവരിൽ 88പേരുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.
5/ 8
8891 പേരാണ് നിലവില്‍ ചികിത്സയിൽ തുടരുന്നത്. ഇതിൽ രണ്ട് മാസം മുതല്‍ 96 വയസ് വരെ പ്രായം ഉള്ളവരുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.മുഹമ്മദ് അൽ അബദ് അൽ അലി അറിയിച്ചിരിക്കുന്നത്.
6/ 8
ഹൈറിസ്ക് മേഖലകളിൽ പരിശോധനകള്‍ നടത്തി എത്രയും വേഗം തന്നെ രോഗികളെ തിരിച്ചറിയുന്ന രീതിയാണ് നിലവില്‍ പിന്തുടരുന്നത്
7/ 8
പുതിയതായി രോഗം സ്ഥിരീകരിച്ചതില്‍ ഭൂരിഭാഗം പേരെയും ഇത്തരത്തിലെ പരിശോധനയിലൂടെയാണ് കണ്ടെത്തിയതെന്നും വക്താവ് അറിയിച്ചു
8/ 8
രോഗം സ്ഥിരീകരിച്ചവരില്‍ 27%പേരാണ് സ്വദേശികൾ. ബാക്കി 73% പ്രവാസികളാണെന്നും അദ്ദേഹം അറിയിച്ചു.