ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അസം സ്വദേശിയാണ്. 2018 ഒക്ടോബറിലാണ് പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്. ഗുവാഹത്തി ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്ന ഗഗോയ് 2001 ഫെബ്രുവരി 28 നാണ് സ്ഥിരം ജഡ്ജിയായി നിയമിതനാകുന്നത്. പഞ്ചാബ്/ഹരിയാന ഹൈക്കോടതിയി ചീഫ് ജസ്റ്റിസായിരുന്നു. 2012 ലാണ് അദ്ദേഹം സുപ്രീംകോടതിയിലെത്തിയത്. നവംബര്‍ 17 ന് ഗഗോയ് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും വിരമിക്കും. അതിനു തൊട്ടു മുൻപാണ് അയോധ്യാ കേസിൽ അദ്ദേഹം ചരിത്രവിധി പുറപ്പെടുവിച്ചത്.