ഭൂകമ്പത്തിൽ തകർന്ന തുർക്കിയെ സഹായിക്കാൻ ഇന്ത്യയിൽ നിന്നുള്ള ആദ്യ ദുരന്തനിവാരണ സംഘം എത്തി. തുര്‍ക്കിയിലേക്ക് എന്‍ഡിആര്‍എഫ് അടക്കമുള്ള രക്ഷാ സംഘത്തെ അയക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
2/ 9
നൂറുപേര്‍ അടങ്ങുന്ന രണ്ട് എന്‍ഡിആര്‍എഫിന്റെ സംഘത്തെയാണ് ഇന്ത്യ അയച്ചത്. ആദ്യ സംഘത്തിൽ പരിശീലനം ലഭിച്ച തിരച്ചിൽ, രക്ഷാപ്രവർത്തകർക്കു പുറമേ, വിദഗ്ധരായ ഡോഗ് സ്ക്വാഡ് അംഗങ്ങളും ഡോക്ടർമാരും സംഘത്തിലുണ്ട്.
3/ 9
മരുന്നുകളും രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങളുമെല്ലാമായാണ് ഇന്ത്യയിൽ നിന്നുള്ള സംഘം തുർക്കിയിലേക്ക് പുറപ്പെട്ടത്.
4/ 9
തുർക്കിയിലേക്ക് പുറപ്പെട്ട മെഡിക്കൽ സംഘത്തിൽ, ഓർത്തോപീഡിക് സർജിക്കൽ ടീം, ജനറൽ സർജിക്കൽ സ്പെഷ്യലിസ്റ്റ് ടീം, മെഡിക്കൽ സ്പെഷ്യലിസ്റ്റ് ടീമുകൾ എന്നിവയുൾപ്പെടെയുള്ള 89 പേർ അടങ്ങുന്ന ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ടീമുകളും ഉൾപ്പെടുന്നു.
5/ 9
എക്സ്റേ മെഷീനുകൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ ജനറേഷൻ പ്ലാന്റ്, കാർഡിയാക് മോണിറ്റേഴ്സ്, കിടക്കകൾ തുടങ്ങിയവയുമായാണ് സംഘം പുറപ്പെട്ടത്.
6/ 9
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഘം പുറപ്പെട്ടത്. ഇതിനകം സംഘം സ്ഥലത്തെത്തിക്കഴിഞ്ഞു. അഞ്ച് സ്ത്രീകൾ ഉൾപ്പെടുന്ന 101 ദുരന്തനിവാരണ സംഘമാണ് എത്തിയത്. ബാക്കിയുള്ളവർ ഉടൻ സ്ഥലത്തെത്തും.
7/ 9
ഇന്നലെ പുലർച്ചെ പ്രാദേശിക സമയം 4.17നാണ് ഭൂചലനമുണ്ടായത്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
8/ 9
അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. ഇതിനകം 48,00 പേർ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ. മരണസംഖ്യ എട്ട് മടങ്ങുവരെ വർധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.
9/ 9
തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ പ്രധാന നഗരങ്ങളെയെല്ലാം ഭൂകമ്പങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2818 കെട്ടിടങ്ങള്‍ നിലംപൊത്തി. 1939ലെ 2818 കെട്ടിടങ്ങള്‍ തകര്‍ന്ന ദുരന്തത്തിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ദുരന്തം സംഭവിക്കുന്നത്.