Lok Sabha Election 2019: ഗഡ്കരി, കിരൺ റിജിജു, ഒവൈസി... ഇന്ന് ജനവിധി തേടുന്ന പ്രമുഖർ
First Phase of Voting for Lok Sabha Elections 2019: കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, കിരണ്‍ റിജിജു, വി കെ സിംഗ് ഉൾപ്പെടെയുള്ള പ്രമുഖരാണ് ആദ്യഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത്.
നിതിൻ ഗഡ്കരി: ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നാഗ്പൂരിൽ നിന്നാണ് ജനവിധി തേടുന്നത്. ബിജെപി വിമതനായ നാന പട്ടോലെയെ ആണ് കോൺഗ്രസ് സ്ഥാനാർഥി.
2/ 10
കിരൺ റിജിജു: ആഭ്യന്തര സഹമന്ത്രി. അരുണാചൽ വെസ്റ്റിലാണ് മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി നബാം തുകിയാണ് കോൺഗ്രസ് സ്ഥാനാർഥി. നാഷണൽ പീപ്പിൾസ് പാർട്ടിയുടെ ഖ്യോഡ അപിക്കും ഇവിടെ നിന്ന് ജനവിധി തേടുന്നു.
3/ 10
വി കെ സിംഗ്: മുൻ കരസേനാ മേധാവിയും വിദേശകാര്യവകുപ്പ് സഹമന്ത്രിയും. ജനവിധി തേടുന്നത് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്ന്. കോണ്‍ഗ്രസിന്റെ ഡോളി ശർമയും മഹാസഖ്യത്തിന്റെ സുരേഷ് ബൻസാലുമാണ് എതിരാളികൾ.
4/ 10
അസദുദ്ദീൻ ഒവൈസി: ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ അധ്യക്ഷൻ. തെലങ്കാനയിലെ ഹൈദരാബാദിൽ നിന്ന് ജനവിധി തേടുന്നു. 2004 മുതൽ ഇവിടെ നിന്നുള്ള ലോക്സഭാംഗം.
5/ 10
രേണുക ചൗധരി: ആന്ധ്രാപ്രദേശിലെ ഖമ്മാം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. മുൻമന്ത്രിയായ ബിജെപിയുടെ വസുദേവ റാവു ആണ് എതിരാളി.
6/ 10
മഹേഷ് ശർമ: ഗൗതം ബുദ്ധ് നഗറിലാണ് കേന്ദ്ര സാംസ്കാരിക മന്ത്രിയായ മഹേഷ് ശർമ മത്സരിക്കുന്നത്. ബി എസ് പിയുടെ സത്വീർ നാഗറും കോൺഗ്രസിന്റെ അരവിന്ദ് സിംഗുമാണ് പ്രധാന എതിരാളികൾ.
7/ 10
അജിത് സിംഗ്: ഉത്തര്‍പ്രദേശിലെ മുസാഫർനഗറിലെ മഹാസഖ്യത്തിന്റെ സ്ഥാനാർഥിയാണ് ഈ രാഷ്ട്രീയ ലോക്ദൾ നേതാവ്. മുൻ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാനാണ് ബിജെപി സ്ഥാനാര്‍ഥി.
8/ 10
സത്യപാൽ സിംഗ്: പടിഞ്ഞാറൻ യുപിയിലെ ഭാഗ്പതിൽ നിന്നാണ് കേന്ദ്രമന്ത്രിയായ സത്യപാൽ സിംഗ് ജനവിധി തേടുന്നത്. ആർഎൽഡിയുടെ ജയന്ത് ചൗധരിയാണ് മഹാസഖ്യത്തിനായി രംഗത്തുള്ളത്.
9/ 10
ചിരാഗ് പാസ്വാൻ: സിനിമാ താരം. ലോക് ജനശക്തി നേതാവ്. ബിഹാറിലെ ജമുയി മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നു. ബിജെപിയുടെ പ്രമുഖർ മണ്ഡലത്തിൽ പാസ്വാനായി പ്രചരണത്തിനെത്തിയിരുന്നു.
10/ 10
ഗൗരവ് ഗൊഗോയ്: മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയുടെ മകൻ. കാലിയബോർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. അസം ഗണപരിഷത്തിന്റെ മോനി മാധബ് മഹന്തയാണ് മുഖ്യ എതിരാളി.