മകൻ വീട്ടിലെത്തി; തിരുപ്പതി ക്ഷേത്രത്തിലെത്തി തലമുണ്ഡനം ചെയ്ത് പവന്‍ കല്യാണിന്റെ ഭാര്യ
- Published by:Sarika N
- news18-malayalam
Last Updated:
മകനുമായി ഇന്ത്യയില്‍ തിരിച്ചെത്തിയശേഷമാണ് തിരുപ്പതി ക്ഷേത്രത്തിലെത്തി തലമുണ്ഡനം ചെയ്തത്
തിരുപ്പതിയിലെത്തി തലമുണ്ഡനം ചെയ്ത് ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഭാര്യ അന്ന ലെസ്നേവ. ഇവരുടെ മകൻ മാര്‍ക്ക് ശങ്കറിന് പവനോവിച്ച് സിങ്കപ്പൂർ റിവർ വാലിയിലെ ഷോപ്പ്ഹൗസിലുള്ള സ്കൂളിലെ തീപ്പിടിത്തത്തിൽ പൊള്ളലേറ്റിരുന്നു. ആ സമയത്ത് മകനായി എടുത്ത നേർച്ച നിറവേറ്റാനാണ് അന്ന ഞായറാഴ്ച തിരുമല ക്ഷേത്രത്തിൽ എത്തിയത്.
advertisement
advertisement
advertisement
advertisement
സമ്മര്‍ ക്യാമ്പിന് ഇടയിലായിരുന്നു തീപിടിത്തം. അപകടത്തില്‍ പൊള്ളലേറ്റ ഒരു കുട്ടി മരിച്ചിരുന്നു. അമ്മയ്‌ക്കൊപ്പം സിംഗപ്പൂരിലായിരുന്നു മാർക്ക് ശങ്കറിന്റെ താമസം. സംഭവത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 19 പേർക്ക് പരിക്കേറ്റു. അപകടമറിഞ്ഞ പവൻ കല്യാൺ ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കി സിങ്കപുരിലേക്ക് പോയിരുന്നു. പവന്‍ കല്യാണിന്റേയും മൂന്നാംഭാര്യ അന്ന ലെസ്നേവയുടേയും ഇളയമകനാണ് മാര്‍ക് ശങ്കര്‍. 2017-ലാണ് മാര്‍ക്കിന്റെ ജനനം.