സച്ചിന്റെ സുരക്ഷ വെട്ടിക്കുറച്ചു; ശിവസേനാ തലവന്റെ മകൻ ആദിത്യ താക്കറെക്ക് 'Z'കാറ്റഗറി സുരക്ഷ
- Published by:Rajesh V
- news18-malayalam
Last Updated:
സുരക്ഷ വെട്ടിക്കുറച്ചതോടെ 24 മണിക്കൂർ ഉണ്ടായിരുന്ന പൊലീസുകാരന്റെ സേവനം സച്ചിന് ഇനി ഉണ്ടാകില്ല.
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ സുരക്ഷ വെട്ടിക്കുറച്ച് മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാർ. പകരം ശിവസേന എംഎൽഎ ആദിത്യ താക്കറെയുടെ സുരക്ഷ വർധിപ്പിച്ചു. മഹാരാഷ്ട്ര സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ അവലോകനത്തിനു ശേഷമാണ് തീരുമാനം. സച്ചിൻ, ആദിത്യ താക്കറെ എന്നിവരെ കൂടാതെ 90 ലധികം പ്രമുഖരുടെ സുരക്ഷാ പരിരക്ഷയും യോഗത്തിൽ അവലോകനം ചെയ്തതായി അധികൃതർ അറിയിച്ചു.
advertisement
ഭാരതരത്‌ന അവാർഡ് ജേതാവായ സച്ചിന് ഇതുവരെ ‘X’ കാറ്റഗറി സുരക്ഷയായിരുന്നു നൽകിവന്നത്. സുരക്ഷ വെട്ടിക്കുറച്ചതോടെ 24 മണിക്കൂർ ഉണ്ടായിരുന്ന പൊലീസുകാരന്റെ സേവനം ഇനി ഉണ്ടാകില്ല. എന്നാൽ രാജ്യസഭയിലെ മുൻ അംഗം എന്ന നിലയിൽ പുറത്തു പോകുമ്പോഴുള്ള പൊലീസ് അകമ്പടി തുടരും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ കൂടിയായ ആദിത്യ താക്കറെയുടെ സുരക്ഷ 'Z' വിഭാഗത്തിലേക്ക് ഉയർത്തി. നേരത്തെ അദ്ദേഹത്തിന് ലഭിച്ചിരുന്നത് ‘വൈ പ്ലസ്’ സുരക്ഷയായിരുന്നു.
advertisement
advertisement






