മൂർഖനെ കഴുത്തിൽ ചുറ്റി ബൈക്ക് യാത്ര നടത്തിയ പാമ്പ് പിടുത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
മൂർഖൻപാമ്പിനെ കഴുത്തിൽ ചുറ്റി ദീപക് ബൈക്കിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു
പ്രശസ്ത പാമ്പ് പിടുത്തക്കാരൻ മൂർഖന്റെ കടിയേറ്റ് മരിച്ചു. ഗുണ സ്വദേശി ദീപക് മഹാവർ(42) ആണ് മരിച്ചത്. പാമ്പിനെ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് കടിയേൽക്കാനുള്ള കാരണം. മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ദീപക് ബൈക്കിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നാലെ മൂർഖൻ മഹാവറിനെ കടിക്കുകയായിരുന്നു. പിന്നാലെ മഹാവറിന് വൈദ്യചികിത്സ നൽകിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement
'അദ്ദേഹത്തെ രഘോഗഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഗുണ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. അവിടെ വെച്ച് സുഖം പ്രാപിക്കുന്നതായി തോന്നിയതിനാൽ വൈകിട്ട് ഡിസ്ചാർജ് ചെയ്തു. എന്നാൽ അർദ്ധരാത്രിയോടെ നില വഷളായി. ഗുരുതരാവസ്ഥയിൽ വീണ്ടും ആശുപത്രിയിലേക്ക് തിരികെ കൊണ്ടുവന്നു. പക്ഷേ കൂടുതൽ ചികിത്സ നൽകുന്നതിന് മുമ്പ് മരിച്ചു',- അഡീഷണൽ പൊലീസ് സൂപ്രണ്ട് മാൻ സിംഗ് താക്കൂർ പറയുന്നത്.
advertisement
പാമ്പുകളെ രക്ഷിക്കുന്നതിൽ പ്രദേശത്ത് അറിയപ്പെടുന്ന ദീപക് മഹാവർ ഒരു പ്രാദേശിക വന്യജീവി രക്ഷകൻ എന്നാണ് അറിയപ്പെടുന്നത്. ജെപി കോളേജിൽ താൽക്കാലിക സ്റ്റാഫ് അംഗമായി ജോലി ചെയ്തിരുന്ന ദീപക് വർഷങ്ങളായി എണ്ണമറ്റ പാമ്പുകളെ രക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പട്ടണത്തിലെ പലരും അദ്ദേഹത്തിന്റെ നിർഭയമായ ശ്രമങ്ങളെ പ്രശംസിച്ചു.
advertisement
പാമ്പുകൾ വീടുകളിലോ കൃഷിയിടങ്ങളിലോ പ്രവേശിക്കുമ്പോൾ പലപ്പോഴും അദ്ദേഹത്തെ വിളിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ, അദ്ദേഹത്തിന്റെ രക്ഷാ ദൗത്യം പരാജയപ്പെട്ടു. സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ്, ദീപക് ഒരു മൂർഖനെ പിടികൂടി ഒരു ഗ്ലാസ് പാത്രത്തിൽ വച്ചിരുന്നു. ഹിന്ദുക്കൾക്ക് മതപരമായ പ്രാധാന്യമുള്ള വരാനിരിക്കുന്ന ശ്രാവണ ഘോഷയാത്രയിൽ പാമ്പിനെ പ്രദർശിപ്പിക്കാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുണ്ട്.
advertisement
advertisement