അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കുമ്പോൾ ഏവരും ആവേശത്തോടെ കാത്തിരിക്കുന്നത് ഉത്തർപ്രദേശ് (Uttarpradesh) ആര് ഭരിക്കുമെന്ന് അറിയാനാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ തന്നെ ഗതിവിഗതികൾ നിർണയിക്കുന്ന ഉത്തർപ്രദേശിൽ ബിജെപി (BJP) ഭരണം നിലനിർത്തുമോ അതേ സമാജ് വാദി പാർട്ടി, കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ തിരിച്ചുവരവ് നടത്തുമോ? സ്വാതന്ത്ര്യസമര കാലഘട്ടം മുതൽക്കേ ചരിത്രപ്രധാന സ്ഥാനമുള്ള ഉത്തർപ്രദേശിനെക്കുറിച്ച് കൂടുതൽ അറിയാം. ഒപ്പം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കക്ഷിനിലയും ഇതിനൊപ്പം താഴെ നൽകിയിരിക്കുന്നു.