മലബാറിൽ മാത്രമല്ലെടാ, മുസ്‌ലിം ലീഗീന് പിടി; എറണാകുളം മുതൽ തെക്കൻ കേരളത്തിൽ 39 പ്രധാന സ്ഥാനങ്ങള്‍
- Published by:Rajesh V
- news18-malayalam
Last Updated:
ആകെ 2835 വാർഡുകളിൽ പാർട്ടി ചിഹ്നത്തിൽ വിജയിച്ച മുസ്‍ലിം ലീഗ് സീറ്റെണ്ണത്തിൽ ഇത്തവണ ചരിത്രനേട്ടത്തിലെത്തിയിരുന്നു
തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നുന്ന ജയമാണ് മുസ്ലിംലീഗ് സ്വന്തമാക്കിയത്. വോട്ടുവിഹിതത്തിൽ നാലാം സ്ഥാനത്തുള്ള ലീഗ് 9.77 ശതമാനം വോട്ടുകളാണ് നേടിയത്. ആകെ 2835 വാർഡുകളിൽ പാർട്ടി ചിഹ്നത്തിൽ വിജയിച്ച മുസ്‍ലിം ലീഗ് സീറ്റെണ്ണത്തിൽ ചരിത്രനേട്ടത്തിലെത്തി. ലീഗ് സ്വതന്ത്രരെ കൂട്ടാതെയുള്ള കണക്കാണിത്. 2020ൽ സംസ്ഥാനത്താകെ 2133 സീറ്റിലാണ് ലീഗ് വിജയിച്ചിരുന്നത്. മലപ്പുറം ജില്ലയിൽ ലീഗിന്റെ സമഗ്രാധിപത്യമാണ് കണ്ടത്. എന്നാൽ, മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഞെട്ടിക്കുന്ന പ്രകടനമാണ് ലീഗ് ഇത്തവണ കാഴ്ചവെച്ചത്.
എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ കാഴ്ചവച്ച മികച്ച പ്രകടനം വഴി ഇത്തവണ ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ, ഉപാധ്യക്ഷ പദവികളാണ് ലീഗിന് ലഭിച്ചത്. 39 പ്രധാന സ്ഥാനങ്ങളാണ് ലീഗിന് ടേം അടിസ്ഥാനത്തിലോ അല്ലാതെയോ ഇതുവരെ ലഭിച്ചത്. ഇത് അന്തിമ കണക്കല്ലെന്നും ചില പഞ്ചായത്തുകളുടെ കണക്കുകൾ കൂടി വരാനുണ്ടെന്നും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ വ്യക്തമാക്കി.
എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള 7 ജില്ലകളിലെ കണക്ക്
1. കൊച്ചി കോർപറേഷൻ - ഡെപ്യൂട്ടി മേയർ
advertisement
2. തൊടുപുഴ മുനിസിപ്പാലിറ്റി - ചെയർമാൻ
3. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി - ചെയർമാൻ
4. കായംകുളം മുനിസിപാലിറ്റി - ചെയർമാൻ
5. തിരുവല്ല മുനിസിപാലിറ്റി - ചെയർമാൻ
6. തൃക്കാക്കര മുനിസിപാലിറ്റി - വൈസ് ചെയർമാൻ
7. കളമശ്ശേരി മുനിസിപാലിറ്റി - വൈസ് ചെയർമാൻ
8. മൂവാറ്റുപുഴ മുനിസിപ്പാലിറ്റി - വൈസ് ചെയർമാൻ
9. പെരുമ്പാവൂർ മുനിസിപാലിറ്റി - വൈസ് ചെയർമാൻ
10. ആലപ്പുഴ മുനിസിപാലിറ്റി - വൈസ് ചെയർമാൻ
advertisement
11. പത്തനംതിട്ട മുനിസിപാലിറ്റി - വൈസ് ചെയർമാൻ
12. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് - പ്രസിഡൻ്റ്
13. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് -വൈസ് പ്രസിഡൻ്റ്
14. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് - പ്രസിഡൻ്റ്
15. പായിപ്ര ഗ്രാമപഞ്ചായത്ത് - പ്രസിഡൻറ്
16. കുന്നത്ത് നാട് ഗ്രാമപഞ്ചായത്ത് - പ്രസിഡൻ്റ്
17. വെങ്ങോല ഗ്രാമപഞ്ചായത്ത് - പ്രസിഡൻ്റ്
18. എളമാട് ഗ്രാമപഞ്ചായത്ത് - പ്രസിഡൻ്റ്
19. എടവെട്ടി ഗ്രാമപഞ്ചായത്ത് - പ്രസിഡൻറ്
advertisement
20. കുമാരമംഗലം ഗ്രാമ പഞ്ചായത്ത് - പ്രസിഡൻ്റ്
21. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് - പ്രസിഡൻ്റ്
22. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് - വൈസ് പ്രസിഡൻ്റ്
23. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് - വൈസ് പ്രസിഡൻറ്
24. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് -വൈസ് പ്രസിഡൻറ്
25. എടത്തല ഗ്രാമ പഞ്ചായത്ത് - വൈസ് പ്രസിഡൻ്റ്
26. മയ്യനാട് ഗ്രാമപഞ്ചായത്ത് -വൈസ് പ്രസിഡൻറ്
27. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് - വൈസ് പ്രസിഡൻ്റ്
28. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് - വൈസ് പ്രസിഡൻ്റ്
advertisement
29. എരുമേലി ഗ്രാമപഞ്ചായത്ത് - വൈസ് പ്രസിഡൻ്റ്
30. ചെമ്പ് ഗ്രാമപഞ്ചായത്ത് - വൈസ് പ്രസിഡൻറ്
31. കൊറ്റനാട് ഗ്രാമപഞ്ചായത്ത് -വൈസ് പ്രസിഡൻ്റ്
32. ചിറ്റാർ ഗ്രാമപഞ്ചായത്ത് -വൈസ് പ്രസിഡൻ്റ്
33. പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് -വൈസ് പ്രസിഡൻ്റ്
34. അടിമാലി ഗ്രാമപഞ്ചായത്ത്-വൈസ് പ്രസിഡൻ്റ്
35. വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത്-വൈസ് പ്രസിഡൻ്റ്
36. ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് - വൈസ് പ്രസിഡൻ്റ്
37. ആയവന ഗ്രാമ പഞ്ചായത്ത് -വൈസ് പ്രസിഡൻ്റ്
38. ആവോലി ഗ്രാമ പഞ്ചായത്ത് -വൈസ് പ്രസിഡൻ്റ്
advertisement
39. വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് -വൈസ് പ്രസിഡൻ്റ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Dec 26, 2025 3:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലബാറിൽ മാത്രമല്ലെടാ, മുസ്‌ലിം ലീഗീന് പിടി; എറണാകുളം മുതൽ തെക്കൻ കേരളത്തിൽ 39 പ്രധാന സ്ഥാനങ്ങള്‍







