'എനിക്ക് ഇഷ്ടമുള്ള രീതിയിൽ ബാറ്റ് ചെയ്യാനാണ് ആഗ്രഹം, പരാജയങ്ങൾ അംഗീകരിക്കാൻ തയ്യാർ': സഞ്ജു സാംസൺ
- Published by:Rajesh V
- news18-malayalam
Last Updated:
ഈ കളിയില്‍ അതൊക്കെ സംഭവിക്കും. ഐപിഎല്‍ ധാരാളം റിസ്‌ക്കി ഷോട്ടുകള്‍ ആവശ്യപ്പെടുന്നുണ്ട്. മുമ്പ് ഞാന്‍ നല്ല പ്രകടനം നടത്തിയപ്പോള്‍ ഒരുപാട് റിസ്‌ക് എടുത്തിരുന്നു. അതുകൊണ്ടാണ് സെഞ്ചുറി നേടിയതും. അത് ആ ദിവസത്തെയും അന്നത്തെ മാനസികാവസ്ഥയും അനുസരിച്ചിരിക്കും- ചെന്നൈയ്‌ക്കെതിരായ തോൽവിക്ക് ശേഷം സഞ്ജു പ്രതികരിച്ചു
ഐപിഎല്ലിലെ ഈ സീസണിൽ മലയാളികൾ എല്ലാവരും ഉറ്റുനോക്കിയത് സഞ്ജു സാംസൺ എങ്ങനെത്തെ പ്രകടനാമാവും പുറത്തെടുക്കാൻ പോകുന്നത് എന്നായിരുന്നു. പൊതുവേ സഞ്ജുവിന്റെ പ്രകടനത്തിലേക്ക് മലയാളികളുടെ ശ്രദ്ധ പോവാറുണ്ടെങ്കിലും ഇക്കുറി അത് ഇത്തിരി അധികം തന്നെയായിരുന്നു. കാരണം ഇക്കുറി രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകസ്ഥാനത്ത് സഞ്ജുവായിരുന്നു. ആകാംക്ഷയോടെ എല്ലാവരും കാത്തിരുന്ന രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച് താരം ആ ആകാംക്ഷക്ക് ആക്കം കൂട്ടുകയാണ് ചെയ്തത്.
advertisement
എന്നാൽ പതിവ് കാഴ്ചയാണ് പിന്നീട് ഉണ്ടായത് ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കൊണ്ട് അരങ്ങുവാണ സഞ്ജു പിന്നീടുള്ള മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പിന്നീട് വന്ന ഡല്‍ഹിക്കും ചെന്നൈയ്ക്കും എതിരായ മത്സരങ്ങളില്‍ നല്ല സ്‌കോര്‍ കണ്ടെത്താന്‍ സഞ്ജുവിനായില്ല. സ്ഥിരത പുലര്‍ത്താന്‍ താരത്തിന് കഴിയുന്നില്ലെന്നതു തന്നെയാണ് ഈ സീസണിലും സഞ്ജുവിന്റെ പ്രകടനത്തിൽ നിന്നും വ്യക്തമാവുന്നത്.
advertisement
ഐപിഎല്ലില്‍ 2017 മുതലുള്ള കണക്കുകളെടുത്താല്‍ ആദ്യത്തെ രണ്ട്, മൂന്ന് മല്‍സരങ്ങളിലാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ സഞ്ജു റണ്‍സെടുക്കാന്‍ പാടുപെട്ടതായും കണക്കുകള്‍ അടിവരയിടുന്നു. ഇത്തവണയും ഈ രീതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. പരാജയത്തിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും താന്‍ ഇതുവരെ കളിച്ചിരുന്ന ശൈലി തുടരാന്‍ തന്നെയാണ് സഞ്ജുവിന്റെ തീരുമാനം.
advertisement
ഈ കളിയില്‍ അതൊക്കെ സംഭവിക്കും. ഐപിഎല്‍ ധാരാളം റിസ്‌ക്കി ഷോട്ടുകള്‍ ആവശ്യപ്പെടുന്നുണ്ട്. മുമ്പ് ഞാന്‍ നല്ല പ്രകടനം നടത്തിയപ്പോള്‍ ഒരുപാട് റിസ്‌ക് എടുത്തിരുന്നു. അതുകൊണ്ടാണ് സെഞ്ചുറി നേടിയതും. അത് ആ ദിവസത്തെയും അന്നത്തെ മാനസികാവസ്ഥയും അനുസരിച്ചിരിക്കും- ചെന്നൈയ്‌ക്കെതിരായ തോൽവിക്ക് ശേഷം സഞ്ജു പ്രതികരിച്ചു
advertisement
ഐപിഎല്‍ ഒരു നീണ്ട പരമ്പരയാണെന്നും ഇതില്‍ ചില മത്സരങ്ങള്‍ തോല്‍ക്കുന്നത് സ്വാഭാവികമാണെന്നും താരം അഭിപ്രായപ്പെട്ടു. എന്റെ ഷോട്ടുകള്‍ നിയന്ത്രിക്കണമെന്നെനിക്കില്ല. എനിക്ക് ഇഷ്ടമുള്ള രീതിയില്‍ തന്നെ ബാറ്റിങ് തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ഞാനും ഒരുപാട് പരാജയങ്ങള്‍ നേരിടുന്നുണ്ട്. ഔട്ട് ആകുന്നതിനെക്കുറിച്ചോര്‍ത്ത് ഞാന്‍ ആകുലപ്പെടുന്നില്ല. പക്ഷെ ഇനിയുള്ള മത്സരങ്ങളില്‍ ടീമിന്റെ ജയത്തിനായി എന്റെ സംഭാവന ഉറപ്പാക്കുന്നതില്‍ ശ്രദ്ധിക്കും- സഞ്ജു പറഞ്ഞു.


