മത്സ്യകർഷകരെ ഇനി 'പട്ടാളം' രക്ഷിക്കും; ലാർവയിൽ നിന്ന് മത്സ്യത്തീറ്റ ഉണ്ടാക്കാൻ സിഎംഎഫ്ആർഐ പരിശീലനം
- Published by:ASHLI
- news18-malayalam
Last Updated:
ഒരേ സമയം, മാലിന്യ സംസ്‌കരണവും തീറ്റനിർമാണവും സാധ്യമാക്കുന്നതാണ് സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ
പട്ടാള ഈച്ചയുടെ ലാർവയിൽ നിന്നും മത്സ്യതീറ്റ നിർമിക്കുന്നതിൽ കർഷകർക്ക് പരിശീലനവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടിയിലായിരുന്നു ഇത് . സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ്പ്ലാനിന് (എസ് സി എസ് പി) കീഴിലുള്ള ഗുണഭോക്താക്കൾക്കാണ് പരിശീലനം. കൂടുമത്സ്യ കൃഷി, ബയോഫ്ളോക് കൃഷിരീതികളിൽ ആവശ്യമായി വരുന്ന മത്സ്യതീറ്റ നിർമാണത്തിൽ കർഷകർക്ക് പ്രായോഗിക പരിജ്ഞാനം നൽകുകയാണ് ലക്ഷ്യം.
advertisement
പട്ടാള ഈച്ചയുടെ ലാർവയിൽ നിന്നും മത്സ്യതീറ്റ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ സിഎംഎഫ്ആർഐ നേരത്തെ വികസിപ്പിച്ചിരുന്നു. പരമ്പരാഗത മത്സ്യത്തീറ്റയിലടങ്ങിയിട്ടുള്ള ഫിഷ് മീൽ, സോയബീൻ എന്നിവക്ക് പകരമായി ധാരാളം പ്രോട്ടീൻ അടങ്ങിയ പട്ടാള ഈച്ചയുടെ ലാർവയാണ് തീറ്റ നിർമാണത്തിന് ഉപയോഗിക്കുന്നത്. മീനുകളുടെ വളർച്ചയെ സഹായിക്കുന്നതും സുസ്ഥിരത ഉറപ്പുവരുത്തുന്നതുമാണ് ഈ തീറ്റ.
advertisement
ഒരേ സമയം, മാലിന്യ സംസ്‌കരണവും തീറ്റനിർമാണവും സാധ്യമാക്കുന്നതാണ് സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ.തീറ്റച്ചെലവ് 25 ശതമാനംവരെ കുറയും. പരിസ്ഥിതി സൗഹൃദ പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ് ഈ ലാര്‍വകള്‍.അക്വാകൾച്ചർ വ്യവസായത്തിനായി ചെറിയമീനുകളെ അമിതമായി പിടിക്കുന്നത് തടയാൻ ഇത് വഴിയൊരുക്കുമെന്ന് ഗവേഷകർ പറയുന്നു.
advertisement
ബ്ലാക്ക് സോൾജിയർ ഫ്ലൈ(ബിഎസ്‌എഫ്)യുടെ ശാസ്ത്രനാമം ഹെർമെറ്റിയ ല്യൂസെൻസ്. സൈനികനെപ്പോലെ ജാഗ്രതയോടുള്ള നിൽപ്പും ചലനവുമാണ് ബ്ലാക്ക് സോൾജിയർ ഫ്ലൈ അല്ലെങ്കിൽ കറുത്ത പട്ടാളം എന്ന പേരു ലഭിക്കാൻ കാരണം. 5-7 ദിവസം മാത്രമേ ആയുസ്സുള്ളൂ ഈ ഈച്ചയ്ക്ക്. ഭക്ഷ്യാവശിഷ്ടങ്ങളിലാണ് ഇവ മുട്ടയിടുന്നത്. മുട്ട വിരിഞ്ഞു പുറത്തേക്കു വരുന്ന ലാർവകൾ മാലിന്യം തിന്നു വളരും. 20 ദിവസം വളർച്ചയെത്തിയ അവ സമാധിപൂര്‍വ ദശയിലേക്കും പിന്നീട് സമാധി ദശയിലേക്കും നീങ്ങും. ദിവസങ്ങൾക്കുള്ളിൽ ഈച്ചകൾ പുറത്തു വരും. ഇണ ചേരുന്നതോടെ ആണീച്ചകൾ ചത്തു വീഴുന്നു. മുട്ടയിടുന്നതോടെ പെണ്ണീച്ചകളും.
advertisement
advertisement