കൂട്ടത്തോടെ മഞ്ഞുവീഴ്ച കാണാനെത്തി: 2000 രൂപ പിഴ; വണ്ടിയും പോയി

Last Updated:
ഇവിടേക്കുള്ള വഴി പൊലീസ് കെട്ടി അടക്കുകയും ചെയ്തു. വാഹനം വിട്ടു കിട്ടുന്നതിന് ഇനി വേറെയും പിഴ അടയ്ക്കണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് മഞ്ഞുവീഴ്ച കാണാനെത്തിയത്. (റിപ്പോർട്ട് - വി.വി വിനോദ്)
1/5
 ഇവർ എന്തുതരം മനുഷ്യരെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. കോവിഡ് വ്യാപനം വർദ്ധിച്ചതോടെ നാടു മുഴുവൻ വീണ്ടും കടുത്ത ഭീതിയിലേക്ക് പോവുകയാണ്. ഇതിനിടെയാണ് മഞ്ഞുവീഴ്ച കാണാൻ കൂട്ടത്തോടെ മലമുകളിലേക്ക് ആളുകൾ എത്തിയത്. എത്തിയവരുടെ എണ്ണം കണ്ട് പോലീസും ഞെട്ടി. കാറുകളിലും ഇരുചക്രവാഹനങ്ങളിലുമായി എത്തിയത് അഞ്ഞൂറിലധികം പേർ.

advertisement
2/5
 തടിച്ച് കൂടിയവരുടെ വാഹനം അഞ്ചൽ പൊലീസ് പിടിച്ചെടുത്തു. ഒരാളിന് 2000 രൂപ എന്ന നിരക്കിൽ പിഴ ചുമത്തുകയും ചെയ്തു. കൊല്ലം കരവാളൂർ ഗ്രാമപഞ്ചായത്തിലെ വെഞ്ചേമ്പ് പിനാക്കിൾ വ്യൂ പോയിൻറിലാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് അഞ്ഞൂറോളം പേർ എത്തിയത്.

3/5
 അതിശക്തമായ മഞ്ഞുവീഴ്ചയാണ് ഇവിടെ ദിവസങ്ങളായി അനുഭവപ്പെടുന്നത്. നേരത്തെ ചുരുക്കം ചിലർ എത്തി മടങ്ങിയിരുന്നു. മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആളുകൾ കൂട്ടമായി എത്തുകയായിരുന്നു. എത്തിയതിലേറെയും യുവാക്കളാണ്. നിരവധി പെൺകുട്ടികളും ഉണ്ടായിരുന്നു.

4/5
 വീട്ടിലിരുന്നു മടുത്തതിനാൽ കാഴ്ച കാണാൻ എത്തിയെന്നാണ് ചിലർ പൊലീസിനോട് പറഞ്ഞത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കാഴ്ച വേണോ ജീവൻ വേണോ എന്നായിരുന്നു പൊലീസിന്റെ മറുചോദ്യം. പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് മുഴുവൻ പേർക്കെതിരെയും കേസെടുത്തത്.

5/5
 ഇവിടേക്കുള്ള വഴി പൊലീസ് കെട്ടി അടക്കുകയും ചെയ്തു. വാഹനം വിട്ടു കിട്ടുന്നതിന് ഇനി വേറെയും പിഴ അടയ്ക്കണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് മഞ്ഞുവീഴ്ച കാണാനെത്തിയത്.

Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം

  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement