COVID Medal | പൊലീസുകാർക്കുള്ള കോവിഡ് സേവന പതക്കം വിൽപ്പനയ്ക്ക്; പണം നൽകി വാങ്ങണമെന്ന് ഡിജിപിയുടെ സർക്കുലർ
നിലവിലെ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഉദ്യോഗസ്ഥരോട് പതക്കങ്ങൾ സ്വന്തംനിലയ്ക്ക് വാങ്ങാൻ നിർദേശം നൽകിയതെന്ന് പൊലീസ് ആസ്ഥാനത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. പതക്കം ലഭിക്കുന്ന ഉദ്യോഗസ്ഥർ യൂണിഫോമിൻറെ ഇടതു പോക്കറ്റിനു മുകളിലായാണ് അതു ധരിക്കേണ്ടത്. (റിപ്പോർട്ട് - അനു വി.എസ്)
തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടി ചെയ്ത പൊലീസുകാർക്ക് നൽകാനിരുന്ന കോവിഡ് വാരിയർ പതക്കം പണം നൽകി വാങ്ങണമെന്ന് ഡിജിപിയുടെ ഉത്തരവ്. ബഹുമതി പണം നൽകി വാങ്ങണമെന്ന ഉത്തരവിനെതിരെ പൊലീസ് സേനയിൽ വ്യാപക അമർഷം.
2/ 5
30 ദിവസം കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള പൊലീസുകാർക്കും കോവിഡ് പതക്കം ബഹുമതിയായി നൽകുമെന്നായിരുന്നു ഡിജിപിയുടെ പ്രഖ്യാപനം. എന്നാൽ, ഇന്നിറങ്ങിയ ഉത്തരവിലാണ് ബഹുമതിക്ക് പണം നൽകണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കുന്നത്.
3/ 5
ഇതിനായി ഉദ്യോഗസ്ഥർ പൊലീസ് ആസ്ഥാനത്തെ ഇമെയിൽ റജിസ്റ്റർ ചെയ്യുകയോ പൊലീസ് ആസ്ഥാനത്തെ സിഐയെ ബന്ധപ്പെടുകയോ ചെയ്യണമെന്നും നിർദേശിക്കുന്നു. മാത്രമല്ല സമാനമായ പതക്കം ഉദ്യോഗസ്ഥർക്ക് സ്വന്തം നിലയിൽ വാങ്ങാനും അനുവാദമുണ്ട്.
4/ 5
സേനയിലെ അമ്പതിനായിരത്തോളം ഉദ്യോഗസ്ഥരാണ് കോവിഡ് വാരിയർ ബഹുമതിക്കായി അർഹരായിട്ടുള്ളത്. ഇതിനായി 50 ലക്ഷത്തോളം രൂപ ചെലവാകും.
5/ 5
നിലവിലെ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഉദ്യോഗസ്ഥരോട് പതക്കങ്ങൾ സ്വന്തംനിലയ്ക്ക് വാങ്ങാൻ നിർദേശം നൽകിയതെന്ന് പൊലീസ് ആസ്ഥാനത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. പതക്കം ലഭിക്കുന്ന ഉദ്യോഗസ്ഥർ യൂണിഫോമിൻറെ ഇടതു പോക്കറ്റിനു മുകളിലായാണ് അതു ധരിക്കേണ്ടത്.