കോട്ടയം: ഇന്ത്യയിൽ ഫെബ്രുവരിയിൽ ഇതുവരെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്ത്. ഞായറാഴ്ച 38.5 ഡിഗ്രിയാണ് റബർ ബോർഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയത്.
2/ 5
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്സൈറ്റിലും ഇതേ കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് കർണാടകയിലെ കൽബുർഗിയിലാണ് ഇതിന് തൊട്ടുതാഴെയുള്ള ചൂട് രേഖപ്പെടുത്തിയത്. 38.4 ഡിഗ്രി സെൽഷ്യസ്.
3/ 5
കോട്ടയത്ത് ആറുവർഷം മുമ്പ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 38.5 ഡിഗ്രി സെൽഷ്യസ് ചൂട്, രേഖപ്പെടുത്തിയിരുന്നു. പക്ഷേ, ഫെബ്രുവരിയിൽ ഇത്ര ചൂട് മുൻപ് വന്നിട്ടില്ല.
4/ 5
ഈ മാസം 10 തവണ ചൂട് 37 ഡിഗ്രി കടന്നു. എന്നാൽ തിങ്കളാഴ്ച ചൂട് കുറഞ്ഞു, 36.5 ഡിഗ്രി. ഈ മാസം 37.8 ഡിഗ്രി സെൽഷ്യസ് ഫെബ്രുവരി 17നും 11നുമുണ്ടായി.
5/ 5
1999ലും 2018ലും 37.8 ഡിഗ്രി സെൽഷ്യസ് ചൂട് വന്നിരുന്നു. ആഴ്ചകൾ പിന്നിടുന്നതോടെ കോട്ടയത്തെ ചൂട് റെക്കോർഡ് ഭേദിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.