ഓണം ആയി കേട്ടോ! വരവറിയിച്ച അത്തച്ചമയം ഘോഷയാത്ര കാണാം

Last Updated:
വിവിധ ഇനങ്ങളിലായി മൂവായിരത്തിലധികം കലാകാരന്മാർ ഘോഷയാത്രയിൽ അണിനിരന്നിട്ടുണ്ട്
1/6
 മലയാളികളെ പൊന്നോണത്തിന്റെ വരവറിയിക്കുന്നതാണ് തൃപ്പൂണിത്തറയിലെ അത്തച്ചമയം. തൃപ്പൂണിത്തറ ഗവ. ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് ആരംഭിക്കുന്ന അത്തച്ചമയ ഘോഷയാത്ര മന്ത്രി എം.ബി രാജേഷ് രാവിലെ ഉദ്ഘാടനം ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഓണാഘോഷത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

advertisement
2/6
 ചവിട്ടി തേച്ചവന്റെ ആഘോഷമല്ല, ഉയർത്തെഴുന്നേൽപ്പിന്റെ ആഘോഷമാണ് ഓണമെന്നാണ് മന്ത്രി ഉദ്ഘാടന വേളയിൽ പറഞ്ഞത്. നടൻ ജയറാമാണ് ഘോഷയാത്ര ഫ്ലാ​ഗ് ഓഫ് ചെയ്തത്.

3/6
 ഘോഷയാത്രയിൽ നിരവധി പ്ലോട്ടുകളാണ് നിരന്നിരിക്കുന്നത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയിട്ടുള്ള പ്ലോട്ടുകളാണ് നിറഞ്ഞിരിക്കുന്നത്. ലോകത്തുള്ള എല്ലാ മലയാളികളും തൃപ്പൂണിത്തുറയിലേക്ക് ഉറ്റുനോക്കുന്ന ഇന്ന്.

4/6
 കേരളത്തിന്റെ നാനാ ഭാ​ഗങ്ങളിൽ നിന്നുള്ള വിവിധ നാടൻ കലാരൂപങ്ങളും അയൽ സംസ്ഥാനങ്ങളിലെ കരകാട്ടം പോലെയുള്ള കലാരൂപങ്ങളും അത്തച്ചമയ ഘോഷയാത്രയ്ക്കായി ഒരുങ്ങിയിട്ടുണ്ട്. ബോയ്സ് ഹൈസ്കൂളിൽനിന്ന്‌ ആരംഭിക്കുന്ന ഘോഷയാത്ര നഗരംചുറ്റിയാണ് തിരികെ എത്തുന്നത്.

5/6
 വിവിധ ഇനങ്ങളിലായി മൂവായിരത്തിലധികം കലാകാരന്മാർ ഘോഷയാത്രയിൽ അണിനിരന്നിട്ടുണ്ട്. കേരളത്തിലെ വിവിധ ഇടങ്ങളിൽ അത്തച്ചമയ ആഘോഷങ്ങൾ നടക്കുന്നുണ്ട്.

6/6
 രാജഭരണകാലത്ത് ചിങ്ങമാസത്തിലെ അത്തം നാളിൽ പ്രത്യേകമായ ചമയങ്ങൾ അണിഞ്ഞ് കൊച്ചി രാജാക്കന്മാർ സേനാവ്യൂഹത്തോടും കലാസമൃദ്ധമായ ഘോഷയാത്രയോടുംകൂടി പല്ലക്കിൽ നടത്തിയിരുന്ന എഴുന്നുളളത്താണ് അത്തച്ചമയം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. രാജഭരണം അവസാനിച്ചശേഷം ഇത് തൃപ്പൂണിത്തുറയിലെ പൗരാവലി ഏറ്റെടുത്തു. അങ്ങനെയാണ് ജനകീയ അത്തച്ചമയത്തിനു തുടക്കം കുറിച്ചത്.

ആലപ്പുഴയിൽ കാമുകനൊപ്പം ഗര്‍ഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ കാമുകിക്കും വധശിക്ഷ

  • പ്രബീഷിന് വധശിക്ഷ വിധിച്ചതിന് പിന്നാലെ കാമുകി രജനിക്കും വധശിക്ഷ വിധിച്ചു.

  • ആലപ്പുഴ കൈനകരിയിൽ 2021 ജൂലായിൽ ഗർഭിണിയായ അനിതയെ കൊന്ന് കായലിൽ തള്ളിയ കേസിൽ ശിക്ഷ.

  • മയക്കുമരുന്ന് കേസിൽ ഒഡീഷയിൽ ജയിലിൽ കഴിയുന്ന രജനിയെ ആലപ്പുഴ സെഷൻസ് കോടതിയിൽ ഹാജരാക്കി.

View All
advertisement