മുഷ്ടിയോളം വലുപ്പം; ദേഹത്തു തട്ടിയാൽ കടുത്ത ചൊറിച്ചിലും പുകച്ചിലും; ആഫ്രിക്കൻ ഒച്ചുകളുടെ വർദ്ധന കുറിച്ചിക്കു ദുരിതമാകുന്നു
- Published by:Warda Zainudheen
- local18
Last Updated:
കേൾക്കുമ്പോൾ നിസ്സാരമായി തോന്നാമെങ്കിലും ആഫ്രിക്കൻ ഒച്ച് അഥവാ രാക്ഷസ ഒച്ച് കുളങ്ങളിലും നെൽവയലുകളിലും വീട്ടുമുറ്റങ്ങളിലും പോലും തഴച്ചുപെരുകുന്ന ഈ ഒച്ചുകൾ വിളകൾക്ക് വലിയ ഭീഷണി ഉയർത്തുന്നതോടൊപ്പം ആരോഗ്യപ്രശ്നങ്ങളും സ്യഷ്ടിക്കുന്നു
advertisement
advertisement
advertisement
കിണറുകളിലും ഇവയെ കൂടുതലായി കാണുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇത് കാരണം ശുദ്ധജലം പോലും മുടങ്ങുന്ന സ്ഥിതിയാണ്. ഒച്ചിനെ അബദ്ധവശാലെങ്ങാനും സ്‌പർശിച്ചാൽ കടുത്ത ചൊറിച്ചിലും പുകച്ചിലുമാണ്. ആഫ്രിക്കൻ ഒച്ച് മനുഷ്യനിൽ പ്രത്യേകിച്ച് കുട്ടികളിൽ മസ്‌തിഷ്‌ക ജ്വരത്തിനു (മെനിഞ്ചൈറ്റിസ്) കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മനുഷ്യരിൽ ജീവപായം വരെ സംഭവിക്കാവുന്ന മസ്തിഷ്ക ജ്വരം പടരുന്നതിനു ഈ ഒച്ച് ഉത്പാദിപ്പിക്കുന്ന ചെറുവിരകൾ കാരണമാകുന്നു.
advertisement
കേരളത്തിൽ ഇവയുടെ ശല്യം വർദ്ധിച്ചതിനാൽ, പീച്ചിയിലെ വന ഗവേഷണ കേന്ദ്രം, കോട്ടയത്തെ ടയിസ് എന്ന സംഘടന, കൊച്ചിൻ കോളേജിലെ ജന്തു ശാസ്ത്ര വിഭാഗം എന്നിവർ ഇതേക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. ഒച്ചിന്റെ ശരീരത്തിൽ നിന്നും വരുന്ന ദ്രവം മനുഷ്യ ശരീരത്തിൽ പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. ഗ്ലൗസ് ഉപയോഗിക്കാതെ ഇവയെ ഒരു കാരണവശാലും തൊടരുതെന്നാണ് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്.
advertisement
ഒച്ചിന്റെ കാഷ്ഠവും ദ്രവവും പറ്റിപിടിക്കാൻ ഇടയുള്ളതിനാൽ പച്ചക്കറികൾ നന്നായി കഴുകി ഉപയോഗിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ഇവയെ ഒരു പരിധി വരെ പ്രതിരോധിക്കാനായി പുകയില, തുരിശ് മിശ്രിതം തളിക്കുന്നതാണ് പ്രധാന മാർഗം. കൂടാതെ വീടിൻ്റെ പരിസരത്ത് കണ്ട് തുടങ്ങുമ്പോൾ തന്നെ പുകയിലസത്ത് ലായനി ഉപ്പു ചേർത്ത് തളിക്കാൻ ശ്രദ്ധിക്കണം. പരിസരങ്ങളിൽ ജൈവാവശിഷ്‌ടങ്ങൾ കൂട്ടിയിടരുത്. ഈർപ്പം നിലനിൽക്കുന്ന അടിക്കാടുകൾ വെട്ടിതെളിച്ചു ഇവയുടെ പ്രജനനയിടങ്ങൾ ഇല്ലാതാക്കാം. മഴക്കാലത്തിനു ശേഷം മണ്ണ് ഇളക്കി കൊടുക്കണം. കറിയുപ്പ് വിതറുന്നതും ഇവയെ ഒരു പരിധി വരെ തടയാൻ സഹായിക്കും.