advertisement

പ്രോജക്ട് 'ബോട്ടിൽ ക്ലബ്';പ്രീമിയം ഔട്ട്ലെറ്റുകളിൽ മദ്യക്കമ്പനികൾക്ക് പ്രത്യേക കൗണ്ടറുമായി ബെവ്കോ

Last Updated:

പുതിയ പദ്ധതി വഴി ഷോപ്പുകളുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്

Rapid Read
News18
News18
സംസ്ഥാനത്തെ പ്രീമിയം മദ്യഷോപ്പുകളിൽ സ്വകാര്യ കമ്പനികൾക്ക് സ്വന്തം ബ്രാൻഡുകൾ പരസ്യം ചെയ്യാനും സവിശേഷമായ രീതിയിൽ പ്രദർശിപ്പിച്ചു വിൽക്കാനുമുള്ള പ്രത്യേക കൗണ്ടർ സൗകര്യം ഒരുക്കാൻ ബവ്റിജസ് കോർപറേഷൻ.
'പ്രോജക്ട് ബോട്ടിൽ ക്ലബ്' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പദ്ധതി വഴി ഷോപ്പുകളുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഓരോ ബ്രാൻഡിനും അയ്യായിരം രൂപ വീതം ഈടാക്കി മൂന്ന് വർഷത്തെ കാലാവധിയിലേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ താൽപര്യപത്രം ക്ഷണിച്ചിരിക്കുന്നത്.
റം, ബ്രാൻഡി, വോഡ്ക, വൈൻ എന്നിങ്ങനെ ഓരോ വിഭാഗം മദ്യങ്ങൾക്കുമായി പ്രത്യേക വരികൾ തന്നെ ഷോപ്പുകളിൽ നീക്കിവയ്ക്കും.  ആദ്യഘട്ടത്തിൽ കൊല്ലം കുണ്ടറയിലെയും തിരുവനന്തപുരം പവർഹൗസ് റോഡിലെയും ഔട്ട്ലറ്റുകളിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ബെവ്കോ എംഡി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രോജക്ട് 'ബോട്ടിൽ ക്ലബ്';പ്രീമിയം ഔട്ട്ലെറ്റുകളിൽ മദ്യക്കമ്പനികൾക്ക് പ്രത്യേക കൗണ്ടറുമായി ബെവ്കോ
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement