12 വർഷത്തിനുശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശബരിമല ദർശനം നടത്തി; ഇത് 26-ാം തവണ

Last Updated:
തിങ്കളാഴ്ച അതിരാവിലെ പറവൂരിലെ വീട്ടിൽ നിന്ന് കെട്ടുകെട്ടിയാണ് യാത്ര തിരിച്ചത്. 26-ാം തവണയാണ് വി ഡി സതീശൻ മലകയറി അയ്യപ്പ ദർശനം നടത്തിയത്
1/8
 ശബരിമല: 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മലകയറി ശബരിമലയിലെത്തി അയ്യപ്പനെ തൊഴുതു. തിങ്കളാഴ്ചയാണ് സതീശൻ ദർശനം നടത്തിയത്. സുഹൃത്തുക്കൾക്കും പേഴ്സണൽ സ്റ്റാഫിനുമൊപ്പം കറുപ്പ് ധരിച്ചാണ് അയ്യപ്പ ഭക്തനായ സതീശൻ മല കയറിയത്. (photo: vd satheesan/facebook)

advertisement
2/8
 തിങ്കളാഴ്ച അതിരാവിലെ പറവൂരിലെ വീട്ടിൽ നിന്ന് കെട്ടുകെട്ടിയാണ് യാത്ര തിരിച്ചത്. രാവിലെ 8 മണിയോടെ പമ്പയിലെത്തി. അവിടെ പമ്പാ സ്നാനം നടത്തി. തുടര്‍ന്ന് ഗണപതി ക്ഷേത്രത്തിൽ തൊഴുത് പ്രസാദവും വാങ്ങി മലകയറി. 11 മണിയോടെ ശബരിമലയിലെത്തി. (photo: vd satheesan/facebook)

3/8
 സോപാനത്തെ ഒന്നാം നിരയിൽ മറ്റു തീർത്ഥാഥാടകർക്ക് ഒപ്പം വരി നിന്നാണ് അയ്യപ്പനെ കണ്ടു തൊഴുതത്. തിരക്കിനിടയിൽ ഒരു മിനിറ്റോളം അയ്യനെ തൊഴുതു. പ്രസാദം വാങ്ങി. നേരെ മാളികപ്പുറത്ത് എത്തി ദർശനം നടത്തി. (photo: vd satheesan/facebook)

4/8
 പിന്നീട് സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടു. വഖഫ് വിഷയത്തിലെ പ്രതികരണം അടക്കം മാധ്യമപ്രവർത്തകരുടെ എല്ലാ ചോദ്യങ്ങൾക്കും വിശദമായ മറുപടി നൽകി. (photo: vd satheesan/facebook)

5/8
 ഉച്ചകഴിഞ്ഞ് മല ഇറങ്ങി. വൈകിട്ടോടെ പമ്പയിലെത്തി. അവിടെ നിന്ന് നേരെ തിരുവനന്തപുരത്തേക്ക് തിരിച്ചു. (photo: vd satheesan/facebook)

6/8
 തിരുവനന്തപുരം ലോ അക്കാദമിയിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി ശബരിമല ദർശനത്തിന് എത്തിയത്. കോളേജ് യൂണിയൻ ചെയർമാന്റെ നൂറനാട്ടെ വീട്ടിൽ നിന്നാണ് കെട്ടു മുറുക്കി ആദ്യമായി ശബരിമല ദർശനം നടത്തുന്നത്. (photo: vd satheesan/facebook)

7/8
 പലതവണയായി 25 തവണ ശബരിമലയിലെത്തി അയ്യപ്പനെ തൊഴുതു. ഏറ്റവും ഒടുവിൽ പോയത് 12 വർഷം മുൻപായിരുന്നു. കാൽമുട്ട് വേദനയെ തുടർന്ന് പിന്നീട് മലകയറാൻ വയ്യാതെയായത്. (photo: vd satheesan/facebook)

8/8
 ഇപ്പോൾ മുട്ടുവേദന കുറഞ്ഞതോടെ മലകയറാൻ തീരുമാനിക്കുകയായിരുന്നു. ഇത്തവണ മല നടന്നു കയറുമ്പോൾ പ്രയാസം തോന്നിയില്ലെന്നും വി ഡി സതീശൻ പറയുന്നു. (photo: vd satheesan/facebook)

അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി

  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement