പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) എന്ന ഊരാക്കുടുക്കിൽ കുഴയുന്നുവോ നിങ്ങളും?
- Published by:Warda Zainudheen
- local18
Last Updated:
ആർത്തവം കൃത്യമല്ലെന്ന പരാതിയുമായി വിദഗ്ധരുടെ അടുക്കലെത്തുന്ന പെൺകുട്ടികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ഏകദേശം 10% സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോർമോൺ ഡിസോർഡർ ആണ്
ആർത്തവം കൃത്യമല്ലെന്ന പരാതിയുമായി വിദഗ്ധരുടെ അടുക്കലെത്തുന്ന പെൺകുട്ടികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ഏകദേശം 10% സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോർമോൺ ഡിസോർഡർ ആണ്, പ്രത്യേകിച്ച് പ്രത്യുൽപാദന പ്രായത്തിലുള്ളവരെ. ഇത് കേവലം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്നു.
advertisement
18 നും 30 നും ഇടയിൽ പ്രായമുള്ള 907 സ്ത്രീകളെ ഉൾപ്പെടുത്തി നടത്തിയ ഒരു പഠനത്തിൽ, പിസിഒഎസ് ഉള്ളവരിൽ വൈജ്ഞാനിക പ്രവർത്തനങ്ങൾ പഠിക്കുകയുണ്ടായി. ഇതിൽ പിസിഒഎസ് ബാധിക്കപ്പെടാത്ത സഹപാഠികളുമായി താരതമ്യം ചെയ്യുമ്പോൾ പിസിഒഎസ് സ്ഥിതീകരിച്ചവരിൽ ഓർമ്മക്കുറവ്, വാക്കുകൾ കൈകാര്യം ചെയ്യാനുളള ബുദ്ധിമുട്ട്, വിവരങ്ങൾ പ്രോസസ്സ് ചെയ്യാനുളള വേഗതക്കുറവ് എന്നീ ഫലങ്ങൾ കാണുകയുണ്ടായി.
advertisement
ഈ കണ്ടെത്തലുകൾ ശാരീരിക ലക്ഷണങ്ങൾക്കപ്പുറം മനസികവും സാമൂഹികവുമായി PCOS-ചെലുത്തുന്ന സ്വാധീനം അടിവരയിടുന്നു. കരിയർ വിജയം, സാമ്പത്തിക സ്ഥിരത, മൊത്തത്തിലുള്ള ക്ഷേമം എന്നിവയെ സാരമായി ബാധിക്കാൻ സാധ്യയുളളവയാണ് ഈ ഫലങ്ങൾ. ക്രമരഹിതമായ ആർത്തവവും അമിത രോമവളർച്ചയും പോലുള്ള ലക്ഷണങ്ങൾക്ക് മുമ്പ് തിരിച്ചറിഞ്ഞിരുന്നു. പുതിയ ഗവേഷണം ജീവിത നിലവാരത്തിലും സാമൂഹിക ഫലങ്ങളിലും പിസിഒഎസ് ചെലുത്തുന്ന വിശാലമായ പ്രത്യാഘാതങ്ങളെ വെളിപ്പെടുത്തുന്നു.
advertisement
പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് മുഖക്കുരു, വർദ്ധിച്ച പിഗ്മെൻ്റേഷൻ എന്നിവയുൾപ്പെടെ, മുഖത്തിൻ്റെ സൗന്ദര്യത്തെയും ആത്മാഭിമാനത്തെയും ബാധിക്കുന്ന കാര്യമായ ഡെർമറ്റോളജിക്കൽ പ്രശ്നങ്ങൾ പലപ്പോഴും അനുഭവപ്പെടാറുണ്ട്. മാത്രമല്ല, PCOS ബാധിതരിൽ ഇൻസുലിൻ പ്രതിരോധവും പൊണ്ണത്തടിയും സാധാരണമാണ്, ഇത് ഉപാപചയ ആരോഗ്യ അപകടങ്ങളെ വർദ്ധിപ്പിക്കുകയും അപകർഷതാബോധം വളർത്താൻ കാരണമാകുകയും ചെയ്യുന്നു.
advertisement
പോഷകാഹാര ക്രമീകരണങ്ങളും പതിവായുളള വ്യായാമവും, ഹോർമോൺ അസന്തുലിതാവസ്ഥയും അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. വ്യക്തികൾക്കനുസ്യതമായ സമഗ്രമായ ഭക്ഷണരീതികളും ആരോഗ്യ സംരക്ഷണത്തിൻ്റെ ആവശ്യകത ഊന്നിപ്പറയുന്നു. ഭാവിയിൽ വന്നേക്കാവുന്ന ആരോഗ്യ ആഘാതങ്ങൾ തടയുന്നതിൽ അവബോധവും നേരത്തെയുള്ള ഇടപെടലും സുപ്രധാനമാണ്.
advertisement
അവസാനമായി, പിസിഒഎസ് പ്രാഥമികമായി പ്രത്യുൽപാദന ആരോഗ്യ പ്രശ്‌നമായി പ്രകടമാകുമ്പോഴും, അതിൻ്റെ പ്രത്യാഘാതങ്ങൾ ജീവിതത്തിൻ്റെ വിവിധ വശങ്ങളെ ഉൾക്കൊള്ളുന്നതും ബാധിക്കുന്നതും ആണ്. പിസിഒഎസ് ബാധിതരായ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ സംബോധന ചെയ്യാനും, അവരുടെ ആരോഗ്യ-ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനായും സമഗ്രമായ സമീപനങ്ങൾ ആവശ്യമാണ്.