Accident | തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

Last Updated:
ഇറച്ചിക്കോഴിയുമായ് വന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ടായിരുന്നു അപകടം
1/5
 തിരുവനന്തപുരം (Thiruvananthapuram) നെയ്യാറ്റിൻകര (Neyyattinkara) കുറ്റിയാണിക്കാടിൽ വാഹനാപകടത്തിൽ കാൽനടയാത്രക്കാരൻ മരിച്ചു. കുറ്റിയാണിക്കാട് സ്വദേശി അജയൻ (54) ആണ് മരിച്ചത്.

advertisement
2/5
 ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഒറ്റശേഖരമംഗലം ഭാഗത്തുനിന്ന് നെയ്യാറ്റിൻകരയിലേക്ക് പോവുകയായിരുന്ന ഇറച്ചിക്കോഴിയുമായ് വന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ടായിരുന്നു അപകടം.

3/5
 കുറ്റിയാണിക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന അന്നദാനത്തിന് സദ്യ വട്ടങ്ങൾ ഒരുക്കിയ ശേഷം അജയൻ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ആയിരുന്നു അപകടം.

4/5
 ഗുരുതരമായി പരിക്കേറ്റ അജയനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആര്യൻകോട് പോലീസ് മേൽനടപടി സ്വീകരിച്ചു. രണ്ടുമാസം മുമ്പും ഇവിടെ സമാനമായ അപകടം ഉണ്ടായിരുന്നു.

5/5
 തുടർച്ചയായ രണ്ടാം ദിവസമാണ് രാവിലെയുണ്ടായ വാഹനാപകടത്തിൽ തിരുവനന്തപുരം ജില്ലയിൽ കാൽനട യാത്രികൻ കൊല്ലപ്പെടുന്നത്. വെമ്പായത്തിന് സമീപം കൊപ്പത്ത് ശനിയാഴ്ച രാവിലെ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചിരുന്നു. കൊപ്പം കട്ടയ്ക്കാൽ അൽ അബ്റാനിൽ അലികുഞ്ഞ് (80) ആണ് മരണപ്പെട്ടത്.

തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു

  • തൃശൂർ-ഗുരുവായൂർ റൂട്ടിൽ തീർത്ഥാടകരും യാത്രക്കാരും ഗുണം കാണുന്ന പുതിയ ട്രെയിൻ ഉടൻ തുടങ്ങും.

  • ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവും പ്ലാറ്റ്‌ഫോം നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.

  • ഇരിങ്ങാലക്കുട-തിരൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്: മന്ത്രി.

View All
advertisement