കോട്ടയം: പാലായിൽ നാടകീയ നീക്കവുമായി പി ജെ ജോസഫ്. ജോസ് ടോം പുലിക്കുന്നേലിന്ന് രണ്ടില ചിഹ്നം അനുവദിക്കരുതെന്ന കത്ത് പി ജെ ജോസഫ് വരണാധികാരിക്ക് നൽകി. നിലവിലെ സ്ഥിതി വ്യക്തമാക്കിയാണ് റിട്ടേണിംഗ് ഓഫീസറായ പാലാ ബിഡിഒക്ക് കത്ത് നൽകിയത്. പി.ജെ ജോസഫിന്‍റെ സഹായി സുധീഷ് കൈമളാണ് ഈ കത്തുമായി എത്തിയത്. എന്നാൽ ഈ കത്ത് പിന്നീട് പരിഗണിക്കാമെന്നായിരുന്നു വരണാധികാരി മറുപടി നൽകിയത്.