കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി. ജലീലിന് സ്മാരകത്തിന് നീക്കം; പോലീസും പഞ്ചായത്ത് അധികൃതരും തടയുമോ?

Last Updated:
ജലീൽ കൊല്ലപ്പെട്ട് ഇന്നേക്ക് ഒരു വർഷം | അനുമോദ് സി.വി.
1/3
 വയനാട് ലക്കിടിയിലെ റിസോർട്ടിൽ വച്ച്പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ്  സി .പി. ജലീലിന്റെ പേരിൽ രക്തസാക്ഷി സ്മാരകം നിർമിക്കാൻ ഒരുങ്ങി  കുടുംബാംഗങ്ങളും സുഹൃത്തുക്കളും. ജലീലിനെ സംസ്കരിച്ച പാണ്ടിക്കാട്ടെ തറവാട്ട് വളപ്പിൽ ,  സംസ്കരിച്ച അതേ സ്ഥലത്ത് സ്മാരകം നിർമിക്കാൻ ആണ് ഇവരുടെ തീരുമാനം. ഉച്ചക്ക് ശേഷം 3.30 ന് സ്മാരക നിർമ്മാണ ഉദ്ഘാടനം എം എൻ രാവുണ്ണി ആണ് നിർവഹിക്കുക

advertisement
2/3
 അതേസമയം ഇത്തരത്തിൽ ഒരു സ്മാരകം നിർമിക്കാൻ ഉള്ള ആലോചന തുടങ്ങിയപ്പോൾ തന്നെ പഞ്ചായത്ത് അധികൃതരും പോലീസും അത് തടയാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി എന്ന് ജലീലിന്റെ സഹോദരൻ സി.പി. റഷീദ് ആരോപിച്ചു.  കേരളത്തില്‍ അങ്ങോളമിങ്ങോളം സര്‍ക്കാര്‍ഭൂമിയില്‍ സി.പി.എമ്മുകാരും ആര്‍.എസ്.എസ്. കാരും, കോൺഗ്രസുകാരും രക്തസാക്ഷിമണ്ഡപങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സ്വന്തം സ്ഥലത്ത് ജലീലിന് സ്മാരകം പണിയുന്നതിന് തടസ്സവുമായി വന്നിരിക്കുകയാണെന്നും സി.പി. റഷീദ് പറഞ്ഞു

3/3
 വൈകുന്നേരം പാണ്ടിക്കാട് നടക്കുന്ന അനുസ്മരണ യോഗത്തിന് ഉച്ചഭാഷിണി ഉപയോഗിക്കാൻ പോലീസ് അനുമതി നൽകിയിട്ടില്ല. മാവോയിസ്റ്റ് സൈദ്ധാന്തികൻ കെ മുരളി ആണ് യോഗം ഉദ്ഘാടനം ചെയ്യുക. വൈത്തിരി റിസോർട്ടിൽ വച്ച് ജലീൽ കൊല്ലപ്പെട്ട് ഒരു വർഷം തികഞ്ഞിട്ടും ഇത് സംബന്ധിച്ച് നടന്ന മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് കോടതിയിൽസമർപ്പിച്ചിട്ടില്ലെന്നും റഷീദ് പറഞ്ഞു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement