ചാക്കോച്ചനും, മഞ്ജു വാര്യരും കൂടിയുള്ള ഡാൻസ് കളിക്കാൻ അറിയുന്നവർക്ക്, നൃത്തം ചെയ്യാം ചാക്കോച്ചനൊപ്പം
- Published by:meera_57
- news18-malayalam
Last Updated:
തെരഞ്ഞെടുക്കപ്പെടുന്ന 10 ഭാഗ്യശാലികൾക്ക് ചാക്കോച്ചനൊപ്പം ഡാൻസ് ചെയ്യാൻ അവസരവും സർപ്രൈസ് ഗിഫ്റ്റുകളും അണിയറപ്രവർത്തകർ ഉറപ്പ് നൽകുന്നു
കുഞ്ചാക്കോ ബോബനും, മഞ്ജു വാര്യരും ചേർന്നുള്ള ഈ ഡാൻസ് കളിക്കാൻ നിങ്ങൾക്ക് കഴിയുമോ? എങ്കിൽ, നിങ്ങൾക്ക് ചാക്കോച്ഛന്റെ കൂടെ ഡാൻസ് കളിക്കാനുള്ള സുവർണ്ണാവസരം വന്നുചേരും.
'ഞാൻ ആൽക്കലി' എന്ന ഗാനം കേട്ട് ഡാൻസ് വീഡിയോ ചെയ്ത് ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റ് ചെയ്യണം. 'ഞാൻ ആൽക്കലി' എന്ന ഗാനരംഗത്തിലേ സ്റ്റെപ് തന്നെ ഡാൻസിൽ വേണം. തെരഞ്ഞെടുക്കപ്പെടുന്ന 10 ഭാഗ്യശാലികൾക്ക് ചാക്കോച്ചനൊപ്പം ഡാൻസ് ചെയ്യാൻ അവസരവും സർപ്രൈസ് ഗിഫ്റ്റുകളും അണിയറപ്രവർത്തകർ ഉറപ്പ് നൽകുന്നു.
ഒപ്പം അവർ നിർദേശിക്കുന്ന ഏതാനും അക്കൗണ്ടുകൾ ടാഗ് ചെയ്യണം. ഹാഷ് ടാഗുകൾ ഉണ്ടായിരിക്കണം.
advertisement
കുഞ്ചാക്കോ ബോബൻ നായകനായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും ചെയ്യുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന ചിത്രത്തിലെ ആദ്യ ഗാനമാണിത്. വളരെ രസകരമായ ഒരു തുടക്കമാണ് ഗാനരംഗത്തിന്. റേഡിയോയിലൂടെ കേൾക്കുന്ന ഗാനം ആർക്കും നൊസ്റ്റാൾജിയ ഉണർത്തും. പാട്ടായാൽ ഡാൻസ് വേണമല്ലോ.
കുഞ്ചാക്കോ ബോബനും സജിൻ ഗോപുവും ഡോൺ വിൻസെന്റിന്റെ പാട്ടിനൊത്ത് ചുവടുകൾ വച്ചു. ദിലീഷ് പോത്തനും ഗാനരംഗങ്ങളിലുണ്ട്. സംവിധായകന്റേതാണ് വരികൾ. പാടിയിരിക്കുന്നത് കപിൽ കപിലനും നേഹ നായരും.
advertisement
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാജിക് ഫ്രെയിംസും ഉദയപിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പൻമാരായ പ്രൊഡക്ഷൻ കമ്പനികളുടെ ഒത്തുചേരൽ കൂടിയാണിത്.
കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, ദിവ്യ രതീഷ് പൊതുവാൾ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.
advertisement
ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്; ലൈൻ പ്രൊഡ്യൂസർ: അഖിൽ യശോധരൻ, ക്യാമറ: അർജുൻ സേതു, എഡിറ്റർ: മനോജ് കണ്ണോത്ത്, സംഗീതം: ഡോൺ വിൻസന്റ്, ആർട്ട്: ഇന്ദുലാൽ കാവീട്, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ്: വിപിൻ നായർ, മേക്കപ്പ്: റോണെക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ., അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജിത്ത് വേലായുധൻ, സ്റ്റണ്ട്സ്: വിക്കി നന്ദഗോപാൽ, ഡിഐ: സപ്ത വിഷൻ, കളറിസ്റ്റ്: ജോയ്നർ തോമസ്, കാസ്റ്റിംഗ് ഡയറക്ടർസ്: തോമസ് ജോർജ്, നൗഫൽ വി.എം., വൈശാഖ് മനോഹരൻ. കൊറിയോഗ്രഫി: ഡാൻസിങ് നിഞജ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 31, 2026 2:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ചാക്കോച്ചനും, മഞ്ജു വാര്യരും കൂടിയുള്ള ഡാൻസ് കളിക്കാൻ അറിയുന്നവർക്ക്, നൃത്തം ചെയ്യാം ചാക്കോച്ചനൊപ്പം









