40 അടി ആഴമുള്ള കിണറ്റില്‍ വീണ മ്ലാവ് രക്ഷാപ്രവര്‍ത്തനത്തിനിടെ ആക്രമിച്ചു; ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

Last Updated:
മ്ലാവിന്റെ ആക്രമണത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.
1/6
 തിരുവനനന്തപുരം: കിണറ്റില്‍ വീണ മ്ലാവിനെ(Sambar deer) ഫയര്‍ഫോഴ്‌സ്(Fire force) രക്ഷപ്പെടുത്തി. പിരപ്പന്‍കോട് വാധ്യാരുകോണത്ത് തടത്തരികത്ത് വീട്ടില്‍ ക്ലാവിഡിന്റെ കിണറ്റിലാണ് കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് മ്ലാവ് വീണത്.

advertisement
2/6
 തുടര്‍ന്ന് വീട്ടുകാര്‍ വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. 40 അടി ആഴമുള്ളതും,15 അടിയോളം വെള്ളം ഉള്ളതുമായ കിണറ്റിലകപ്പെട്ട മ്ലാവ് ആക്രമവാസന കാട്ടിയത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചു.

3/6
 മ്ലാവിന്റെ ആക്രമണത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ അജിത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.

4/6
 വെഞ്ഞാറമൂട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനില്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ.ടി. ജോര്‍ജ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജി. അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സേനയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഷിബിന്‍ ഗിരീഷ് കിണറ്റിലിറങ്ങി കലമാനെ നെറ്റിന് അകത്താക്കി കിണറ്റില്‍ നിന്ന് പുറത്തെടുത്തു.

5/6
 സമീപത്ത് വനം ഇല്ലാത്ത സ്ഥിതിക്ക് നദിയിലെ ഒഴുക്കികില്‍പ്പെട്ടെങ്ങാനും മ്ലാവ് വന്നതാകാമെന്ന് പാലകര്‍ അറിയിച്ചു.

6/6
 പാലോട് ഫോറസ്റ്റ് ഓഫീസില്‍ നിന്ന് എത്തിയ വനപാലകര്‍ക്ക് കലമാനെ കൈമാറി. രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സുമിത്ത്, സജിത്ത് കുമാര്‍, ഹോംഗാര്‍ഡുമാരായ സതീശന്‍, സുരേഷ് എന്നിവര്‍ പങ്കെടുത്തു.

പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement