പാലക്കാട്: തിരുവാഴിയോട് ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യ ട്രാവൽസ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. ചെന്നൈയിൽനിന്ന് കോഴിക്കോടേക്ക് പോയ ബസാണ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. (ഫോട്ടോ: എന്‍റെ ശ്രീകൃഷ്ണപുരം/ ഫേസ്ബുക്ക്)
advertisement
2/5
കാർഷിക വികസന ബാങ്കിന് മുന്നിൽ ബുധനാഴ്ച പുലർച്ചെയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. (ഫോട്ടോ: എന്‍റെ ശ്രീകൃഷ്ണപുരം/ ഫേസ്ബുക്ക്)
advertisement
3/5
ബസിന്റെ അടിയിൽപ്പെട്ട രണ്ട് പേരാണ് മരിച്ചത്. മലപ്പുറം എടയത്തൂർ സ്വദേശിനി സൈനബയാണ് മരിച്ചവരിൽ ഒരാൾ. ഇവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ച രണ്ടാമത്തെയാൾ പുരുഷനാണ്. (ഫോട്ടോ: എന്‍റെ ശ്രീകൃഷ്ണപുരം/ ഫേസ്ബുക്ക്)
advertisement
4/5
ജീവനക്കാർ ഉൾപ്പെടെ 38 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്നവരെയെല്ലാം പുറത്തെടുത്തിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. (ഫോട്ടോ: എന്‍റെ ശ്രീകൃഷ്ണപുരം/ ഫേസ്ബുക്ക്)
advertisement
5/5
നിയന്ത്രണം വിട്ട് മറിഞ്ഞതോടെ റോഡിന് കുറുകെ കിടക്കുന്ന നിലയിലായിരുന്നു ബസ്. ബസ് റോഡിൽനിന്ന് മാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. (ഫോട്ടോ: എന്‍റെ ശ്രീകൃഷ്ണപുരം/ ഫേസ്ബുക്ക്)
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്
ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു
യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു